യുപിയില്‍ ആറ് വര്‍ഷം ജയിലില്‍ കഴിഞ്ഞിട്ടും അനുവദിച്ച പരോള്‍ വേണ്ടെന്ന് തടവുകാരന്‍

For full experience, Download our mobile application:
Get it on Google Play

ലഖ്‌നൗ : യുപിയില്‍ ആറ് വര്‍ഷം ജയിലില്‍ കഴിഞ്ഞിട്ടും അനുവദിച്ച പരോള്‍ വേണ്ടെന്ന് തടവുകാരന്‍. കോവിഡ് സാഹചര്യത്തില്‍ മീററ്റിലെ ജയിലില്‍ കഴിയുന്ന ആശിഷ് കുമാറിന് ഈയിടെയാണ് സര്‍ക്കാര്‍ പരോള്‍ അനുവദിച്ചത്. എന്നാല്‍ തനിക്ക് പരോള്‍ ആവശ്യമില്ലെന്നും ജയിലില്‍ തന്നെ കഴിഞ്ഞോളാമെന്നുമാണ് ഇയാള്‍ അധികൃതരെ അറിയിച്ചിരിക്കുന്നത്. കാരണം തിരക്കിയ അധികൃതര്‍ അമ്പരന്നുപ്പോയി.

സംസ്ഥാനത്താകെ കോവിഡ് വ്യാപിക്കുകയാണെന്നും പുറത്തിറങ്ങിയാല്‍ തനിക്കും രോഗം വരാനുള്ള സാധ്യതയുണ്ടെന്നും അതിനാല്‍ ജയിലില്‍ തന്നെ കഴിഞ്ഞോളാമെന്നുമായിരുന്നു ആശിഷ് കുമാറിന്റെ നിലപാട്. ഇതോടെ ഇയാളുടെ പരോള്‍ റദ്ദാക്കി. മീററ്റ് ജയിലിലെ 43 തടവുകാര്‍ക്കാണ് എട്ട് ആഴ്ചത്തേക്ക് പരോള്‍ അനുവദിക്കാന്‍ സര്‍ക്കാര്‍  തീരുമാനിച്ചത്. ആശിഷ് കുമാര്‍ ഒഴികെ മറ്റ് 42 പേരും പരോളിലിറങ്ങി. 2015ലാണ് അധ്യാപകനായിരുന്ന ആശിഷ് കുമാര്‍ ജയിലില്‍ എത്തിയത്. ഭാര്യയെ ആത്മഹത്യക്ക് പ്രേരിപ്പിച്ച കുറ്റത്തിനാണ് ശിക്ഷ അനുഭവിക്കുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാലാഞ്ചിറ കൊലപാതകം ; പ്രതി സുരേഷ് ജീവനൊടുക്കിയ നിലയില്‍

0
തിരുവനന്തപുരം: നാലാഞ്ചിറയിൽ വീട്ടമ്മയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി സുരേഷിനെ ജീവനൊടുക്കിയ...

മലയിടംതുരുത്തിലെ ഉന്നതി ഒഴിപ്പിക്കൽ ; പോലീസ് നടപടികൾക്കുള്ള സാവകാശം ജൂണ്‍ 16 വരെ നീട്ടി...

0
കൊച്ചി : കിഴക്കമ്പലം പാര്യത്തുകാവ് മലയിടംതുരുത്തിലെ ഉന്നതി ഒഴിപ്പിക്കലിൽ പോലീസ് നടപടിക്കുള്ള...

ഇന്ധന വില കൂടിയത് നമ്മൾ ഏറു പടക്കം എറിഞ്ഞിട്ടല്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി

0
തിരുവനന്തപുരം: ഇന്ധന വില കൂടിയത് നമ്മൾ ഏറു പടക്കം എറിഞ്ഞിട്ടല്ലെന്ന് കേന്ദ്രമന്ത്രി സുരേഷ്...

ട്രോളിംഗ് നിരോധനത്തിന് മുമ്പേ സംസ്ഥാനത്ത് മീന്‍വില കുത്തനെ ഉയര്‍ന്നു

0
ആലപ്പുഴ : ട്രോളിംഗ് നിരോധനം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ സംസ്ഥാനത്ത്...