കൊച്ചി : ലോക്ക്ഡൗണിനിടെ ജോര്‍ദാനിലെ ഷൂട്ടിംഗ് ലൊക്കേഷനിൽ കുടുങ്ങിപ്പോയ നടൻ പൃഥ്വിരാജും സംഘവും തിരിച്ചെത്തി. കൊച്ചിയിലാണ് സംഘം വിമാനമിറങ്ങിയത്. എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തിൽ ഡല്‍ഹി വഴിയാണ് പൃഥ്വിരാജും സംഘവും കൊച്ചിയിലെത്തിയത്. ആടുജീവിതം സിനിമയുടെ ഷൂട്ടിംഗിനായാണ് സംഘം ജോര്‍ദാനിലേക്ക് പോയത്. വിമാനത്താവളത്തിൽ വന്നിറങ്ങിയ സംഘം ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിക്കുന്ന ക്വാറന്റൈൻ പാലിക്കും. ഫോര്‍ട്ട് കൊച്ചിയിലാണ് ഇതിനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളത്.
ജോര്‍ദാനിൽ കുടുങ്ങിയ പൃഥ്വിരാജും സംഘവും തിരിച്ചെത്തി ; ഫോര്‍ട്ട് കൊച്ചിയിൽ ക്വാറന്റൈൻ
RECENT NEWS
Advertisment