Thursday, April 17, 2025 3:50 pm

പൃഥ്വിരാജിന്റെ യാത്രകള്‍ ഇനി മിനി കൂപ്പറില്‍ ; ജെ.സി.ഡബ്ല്യു എഡിഷന്‍ സ്വന്തമാക്കി താരം

For full experience, Download our mobile application:
Get it on Google Play

നടൻ, സംവിധായകൻ, നിർമാതാവ് തുടങ്ങി സിനിമയിലെ എല്ലാ മേഖലകളിൽ കഴിവ് തെളിയിച്ച യുവതാരമാണ് പൃഥ്വിരാജ് സുകുമാരൻ. ഇതിനുപുറമെ കിടിലൻ വാഹനങ്ങൾ സ്വന്തം ഗ്യാരേജിലെത്തിച്ച് തന്റെ വാഹനപ്രേമവും അദ്ദേഹം തെളിയിച്ചിട്ടുണ്ട്. ലംബോർഗിനി, റേഞ്ച് റോവർ, ബി.എം.ഡബ്ല്യു തുടങ്ങിയ ആഡംബര വാഹനങ്ങൾ അരങ്ങ് വാഴുന്ന പൃഥ്വിരാജിന്റെ ഗ്യാരേജിൽ പുതിയ ഒരു അതിഥി കൂടി എത്തിയിരിക്കുകയാണ്.

ആഡംബര വാഹന നിർമാതാക്കളായ ബി.എം.ഡബ്ല്യുവിന്റെ ചെറുവാഹന വിഭാഗമായ മിനി ഇന്ത്യയിൽ എത്തിച്ചിട്ടുള്ള ജെ.സി.ഡബ്ല്യു എഡിഷൻ മിനി കൂപ്പറാണ് യുവതാരത്തിന്റെ വാഹനശേഖരത്തിൽ എത്തിയിട്ടുള്ള പുതിയ മോഡൽ. 45.50 ലക്ഷം രൂപയാണ് അദ്ദേഹത്തിന്റെ പുതിയ വാഹനത്തിന്റെ എക്സ്ഷോറും വില. ഭാര്യ സുപ്രിയയ്ക്കൊപ്പമെത്തി അദ്ദേഹം വാഹനം ഏറ്റുവാങ്ങുന്നതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

മിനി കൂപ്പറിന്റെ മറ്റ് മോഡലുകളെ പോലെ സ്പോർട്ടി ഭാവം നൽകിയാണ് ജെ.സി.ഡബ്ല്യു. എഡിഷനും എത്തിയിട്ടുള്ളത്. ക്രോമിയം ഇൻസേർട്ടിന്റെ ആവരണത്തിൽ നൽകിയിട്ടുള്ള ഹെക്സഗൺ ആകൃതിയിലുള്ള റേഡിയേറ്റർ ഗ്രിൽ, വലിയ ഹെഡ്ലൈറ്റ് ക്ലസ്റ്ററിൽ നൽകിയിരിക്കുന്ന പ്രോജക്ഷൻ ഹെഡ്ലാമ്പും വൃത്താകൃതിയിലുള്ള എൽ.ഇ.ഡി. ഡി.ആർ.എല്ലും ഗ്രില്ലിൽ നൽകിയിട്ടുള്ള ജെ.സി.ഡബ്ല്യു.ബാഡ്ജിങ്ങുമാണ് ഈ വാഹനത്തെ സ്റ്റൈലിഷാക്കുന്നത്.

ബ്ലാക്ക് നിറത്തിലുള്ള ലെതറിൽ തീർത്ത സ്പോർട്സ് സീറ്റുകളാണ് ഇന്റീരിയറിലെ ശ്രദ്ധാകേന്ദ്രം. സ്പോർട്ടിയും ഓട്ടോമാറ്റിക്കായി അഡ്ജസ്റ്റ് ചെയ്യാൻ സാധിക്കുന്നതുമായ സ്റ്റിയറിങ് വീൽ, പാഡിൽ ഷിഫ്റ്റ്, സ്റ്റീൽ പെഡൽ, ജോൺ കൂപ്പർ വർക്സ് ബാഡ്ജിങ്ങുള്ള ഡോർ സിൽ എന്നിവയാണ് ഇന്റീരിയന്റെ സൗന്ദര്യം. ഉയർന്ന ലെഗ്റൂം ഹെഡ്റൂം വൃത്താകൃതിയിലുള്ള സെന്റർ കൺസോളും എൽഇഡി ലൈറ്റും ഇന്റീരിയറിനെ കൂടുതൽ ആകർഷകമാക്കുന്നു.

മിനി കൂപ്പറിന്റെ റെഗുലർ മോഡലിൽ നൽകിയിട്ടുള്ള 2.0 ലിറ്റർ പെട്രോൾ എൻജിനാണ് ജെ.സി.ഡബ്ല്യു. എഡിഷനും കരുത്തേകുന്നത്. ഈ എൻജിൻ 231 ബി.എച്ച്.പി. പവറും 320 എൻ.എം. ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. എട്ട് സ്പീഡ് ഓട്ടോമാറ്റിക്കാണ് ഇതിലെ ട്രാൻസ്മിഷൻ. കേവലം 6.1 സെക്കന്റിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാനും ഈ വാഹനത്തിന് കഴിയും. മികച്ച സുരക്ഷ സംവിധാനങ്ങളുടെ അകമ്പടിയും ഈ വാഹനത്തിൽ ഒരുക്കിയിട്ടുണ്ട്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ പത്താമുദയ മഹോത്സവം : നാലാം ഉത്സവം ഭദ്രദീപം...

0
കോന്നി : കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ (മൂലസ്ഥാനം) പത്തു...

സിപിഐ പാലമേൽ തെക്ക് ലോക്കൽ സമ്മേളനം സമാപിച്ചു

0
ചാരുംമൂട് : സിപിഐ പാലമേൽ തെക്ക് ലോക്കൽ സമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ച്...

മുനമ്പം വിഷയത്തിൽ ബിഷപ്പുമാരെ ചർച്ചക്ക് വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

0
കോഴിക്കോട്: മുനമ്പം വിഷയത്തിൽ ക്രിസ്ത്യൻ ബിഷപ്പുമാരെ ചർച്ചക്ക് വിളിച്ച് മുഖ്യമന്ത്രി. ഇടതു...

ലഹരിമുക്ത കായംകുളം പദ്ധതി ; 12 പാൻമസാലക്കടകൾ നീക്കംചെയ്തു

0
കായംകുളം : ലഹരിമുക്ത കായംകുളം പദ്ധതിയുടെ ഭാഗമായി 12 പാൻമസാലക്കടകൾ...