അടുത്ത യാത്ര റഷ്യയിലേക്ക് ; ചായക്കട നടത്തി ലോകംചുറ്റുന്ന ദമ്പതികളെ കാണാന്‍ മന്ത്രിയെത്തി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ചായക്കട നടത്തി ലോകരാജ്യങ്ങൾ ചുറ്റിക്കറങ്ങുന്ന കൊച്ചിയിലെ ദമ്പതികളായ ബാലാജിയെയും മോഹനയെയും സന്ദർശിച്ച് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്. കേരളത്തിലെ ടൂറിസത്തിന് ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങൾ വേണമോ എന്നതായിരുന്നു കൂടിക്കാഴ്ചയുടെ ലക്ഷ്യം. റഷ്യൻ യാത്രക്കുള്ള ഒരുക്കത്തിലായിരുന്നു ബാലാജിയും ഭാര്യ മോഹനയും. ഇതിനിടെയാണ് മന്ത്രിയുടെ സന്ദർശനം.

രാവിലെ തന്നെ ചായക്കടയിലെത്തിയ മന്ത്രിക്ക് ബാലാജിയുടെ വക ചൂടുള്ള ചായ. പിന്നാലെ ടൂറിസം ചർച്ചകളും. കേരളത്തിലെ ടൂറിസം മേഖലയിലെ മാറ്റങ്ങളായിരുന്നു ചർച്ചാ വിഷയം. ശുചിത്വവും വിനോദസഞ്ചാരികളോടുള്ള സമീപനത്തിലും മാറ്റം വേണമെന്ന് ദമ്പതികൾ മന്ത്രിയോട് പറഞ്ഞു. ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്കായി പ്രത്യേകപരിശീലനം നൽകുമെന്ന് മന്ത്രിയും ഉറപ്പ് നൽകി.

ഒക്ടോബർ 21നാണ് ബാലാജിയുടെയും മോഹനയുടെയും റഷ്യൻ യാത്ര. മൂന്നു ദിവസം മോസ്കോ, മൂന്നൂ ദിവസം സെന്റ് പീറ്റേഴ്സ് ബർഗും സന്ദർശിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനിടയിൽ റഷ്യൻ പ്രസിഡന്റിനെ കാണാനും ആഗ്രഹമുണ്ട്

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...