താരസംഘടനയായ അമ്മയിലെ പ്രശ്നങ്ങളെക്കുറിച്ച് പ്രതികരിച്ച് നടൻ പൃഥ്വിരാജ് സുകുമാരൻ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : താരസംഘടനയായ അമ്മയിലെ നിലവിലെ പ്രശ്നങ്ങളെക്കുറിച്ച് പ്രതികരിച്ച് നടൻ പൃഥ്വിരാജ് സുകുമാരൻ രംഗത്തെത്തി. സംഘടനയ്ക്കുള്ളിൽ നിലനിൽക്കുന്ന വിഷയങ്ങളിൽ അഭിപ്രായം പറയുന്നതിനിടെ, നിലവിൽ ചുമതലയേറ്റിരിക്കുന്ന അഡ്ഹോക്ക് കമ്മിറ്റിക്ക് പ്രശ്നങ്ങൾ പരിഹരിക്കാൻ ആവശ്യമായ സമയംയും അവസരവും നൽകേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. സംഘടനയുടെ പ്രവർത്തനങ്ങൾ സുഗമമായി മുന്നോട്ട് കൊണ്ടുപോകുന്നതിനും അഭിപ്രായഭിന്നതകൾ പരിഹരിക്കുന്നതിനും കമ്മിറ്റി ഫലപ്രദമായി ഇടപെടുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു. ”അമ്മ സംഘടനയിൽ എല്ലാവര്‍ക്കും അറിയുന്നതുപോലെ അംഗങ്ങൾക്കിടയിൽ പ്രശ്നങ്ങളുണ്ട്. ആശയപരമായും അല്ലാതെയും സംഭവിച്ചു.

അതിന് സംഘനക്കുള്ളിൽ നിന്നുകൊണ്ട് രമ്യമായ പരിഹാരം കണ്ടെത്താൻ സാധിച്ചില്ല എന്നതിന്‍റെ പ്രതിഷേധാര്‍ഥം കുറച്ചു അംഗങ്ങൾ അവരുടെ അംഗത്വവും സ്ഥാനവും രാജിവെച്ചു. അത് യാഥാര്‍ഥ്യമാണ്. അപ്പോൾ ഒരു സംഘടനക്ക് എന്താണ് ചെയ്യാൻ കഴിയുക. ഒരു ജനറൽ ബോഡി വിളിച്ചുകൂട്ടി എന്തെങ്കിലുമൊക്കെ പരിഹാരമുണ്ടോ എന്ന് ചര്‍ച്ച ചെയ്ത് ഇല്ല എന്ന് അഭിപ്രായപ്പെട്ട ആളുകൾ സംഘടനയിൽ നിന്നും രാജിവെച്ച് പോയി. ചില ആളുകൾ അവരുടെ സ്ഥാനങ്ങൾ രാജിവെച്ചു. ഇനി മുന്നോട്ട് എന്തുചെയ്യാം എന്നതിന്‍റെ ഭാഗമായിട്ട് ഒരു താൽക്കാലിക അഡ്ഹോക് കമ്മിറ്റിയെ നിയോഗിച്ച് ഇതിനൊരു പരിഹാരം കണ്ടെത്താൻ സാധിക്കുമോ എന്ന പ്രോസസിലാണ്. അവര്‍ക്ക് എത്രയും പെട്ടെന്ന് പരിഹാരം കണ്ടെത്താൻ സാധിക്കട്ടെ” താരം കൂട്ടിച്ചേര്‍ത്തു. അതേസമയം വിഷയത്തിൽ പ്രതികരിക്കാനില്ലെന്ന് പാര്‍വതി തിരുവോത്തും വ്യക്തമാക്കി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആലപ്പുഴ ജില്ലകളിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

0
ആലപ്പുഴ : അതിശക്തമായ മഴയെ തുടർന്ന് വിവിധ പ്രദേശങ്ങളിൽ വെള്ളക്കെട്ട്...

സഭയിൽ ഹാജരാകണമെന്ന പ്രതിപക്ഷ വികാരം അമിത് ഷായെ അറിയിക്കണം ; കിരൺ റിജിജുവിന് രാജ്യസഭാ...

0
ന്യൂഡൽഹി: ഡൽഹിയിലെ വിദ്യാർഥി പ്രക്ഷോഭത്തെത്തുടർന്ന് പാർലമെന്റിൽനിന്ന് വിട്ടുനിൽക്കുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്...

കർണാടക ആർടിസി ഫ്ലൈ ബസ് ആഗസ്റ്റ് 15 മുതൽ

0
കോഴിക്കോട് : മലബാറിലേക്കുള്ള യാത്രക്കാർക്ക് ആശ്വാസമായി ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ...

നൗഷാദ് മാർക്കും അസോസിയോഷൻ ; നൗഷാദ് പേരുള്ളവരുടെ സം​ഗമം പത്തനംതിട്ടയിൽ

0
പത്തനംതിട്ട: ജില്ലയിൽ നൗഷാദ് എന്ന പേരുള്ളവരുടെ കൂട്ടായ്മ നൗഷാദ് അസോസിയേഷൻ...