സ്വകാര്യ ബില്ലുകൾക്ക് കൂടുതൽ സമയം വേണമെന്ന് നിയമസഭാ സമിതി ശുപാർശ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നിയമസഭാംഗങ്ങൾക്ക് സ്വകാര്യ ബില്ലുകൾ അവതരിപ്പിക്കാൻ കൂടുതൽ സമയം അനുവദിക്കണമെന്ന് നിയമസഭാ സമിതി ശുപാർശ. സ്വകാര്യ ബിൽ അവതരണത്തിന് രണ്ട് ദിവസം അനുവദിക്കണമെന്നും നിർദ്ദേശിക്കുന്ന റിപ്പോർട്ട് സമിതി ചെയർമാൻ പി.സി.വിഷ്ണുനാഥ് സ്പീക്കർക്ക് കൈമാറി. അസം, മേഘാലയ, അരുണാചൽ പ്രദേശ്, പശ്ചിമ ബംഗാൾ തുടങ്ങിയ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ നിയമസഭകൾ സന്ദർശിച്ച് സ്വകാര്യ അംഗങ്ങൾക്കായി നീക്കിവച്ചിരിക്കുന്ന ബിസിനസ് സമയം സംബന്ധിച്ച് നിരീക്ഷണം നടത്തിയാണ് സമിതി റിപ്പോർട്ട് തയ്യാറാക്കിയത്. പകുതി ദിവസം മാത്രം സഭ സമ്മേളിക്കാറുള്ള വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30 വരെയാണ് സ്വകാര്യ ബില്ലവതരണത്തിന് നീക്കിവയ്ക്കാറുള്ളത്. മറ്റെല്ലാ കാര്യങ്ങളും പൂർത്തിയാക്കിയ ശേഷം സ്വകാര്യ ബിൽ അവതരിപ്പിക്കാൻ പരമാവധി അര മണിക്കൂറാണ് കിട്ടുക. മറ്റ് പല അസംബ്ളികളും ആഴ്ചയിൽ രണ്ട് ദിവസമാണ് ഇതിന് മാറ്റിവയ്ക്കുന്നത്.

ആൾക്കൂട്ട കൊലപാതകങ്ങൾ, രാഷ്ട്രീയ കൊലപാതകങ്ങൾ, റിക്രൂട്ടിംഗ് ഏജൻസികൾ നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകത തുടങ്ങിയ വിഷയങ്ങളിൽ 61 സ്വകാര്യ ബില്ലുകൾ 15ാം നിയമസഭയിൽ അവതരിപ്പിച്ചെങ്കിലും വേണ്ടത്ര ചർച്ച കൂടാതെ അവ ഉപേക്ഷിക്കുകയായിരുന്നു. സ്വകാര്യ ബില്ലവതരണം വെള്ളിയാഴ്ചയിൽ നിന്ന് മാറ്റണം. സഭയിലെ പുതുമുഖങ്ങൾക്ക് നിയമ നിർമ്മാണ കാര്യങ്ങൾ പഠിക്കാൻ കൂടുതൽ സമയം നീക്കിവയ്ക്കണം. ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ തങ്ങളുടെ മണ്ഡലത്തിലെ പ്രശ്നങ്ങൾ സ്പീക്കർക്ക് എഴുതിക്കൊടുത്ത് അവതരിപ്പിക്കാൻ മെമ്പേഴ്സ് അവറെന്ന പേരിൽ പ്രത്യേക സമയം അനുവദിക്കുന്നത് പ്രയോജനകരമാവും. ഈ ദിവസം മറ്റു നടപടികൾ പാടില്ലെന്നും സമിതി ശുപാർശ ചെയ്യുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാൾ പ്രളയം ; മരണസംഖ്യ ഉയരുന്നു ; 290 ഇന്ത്യക്കാർ ഉൾപ്പെടെ 1500 പേരെക്കുറിച്ച്...

0
ന്യൂഡൽഹി: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം ഉയരുന്നു. ഒപ്പം പ്രളയത്തിൽ...

മകന്റെ ഗൃഹപ്രവേശ ചടങ്ങ് ക്ഷണിക്കാൻ പോയി മടങ്ങുമ്പോൾ അപകടം ; പിതാവ് മരിച്ചു

0
കോഴിക്കോട്: കൈതപ്പൊയിൽ - കോടഞ്ചേരി റോഡിൽ പിക്കപ് വാൻ സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ...

യുക്രെയ്നു സൈനിക സഹായം നൽകുന്ന യൂറോപ്യൻ രാജ്യങ്ങളായ ബ്രിട്ടനും ഫ്രാൻസിനും റഷ്യയുടെ മുന്നറിയിപ്പ്

0
മോസ്കോ: യുക്രെയ്നു സൈനിക സഹായം നൽകുന്ന യൂറോപ്യൻ രാജ്യങ്ങളായ ബ്രിട്ടനും ഫ്രാൻസിനും...

ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ നിയന്ത്രണം വിട്ട കാറിടിച്ച് ഭർത്താവ് മരിച്ചു

0
എരുമേലി: ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ നിയന്ത്രണം വിട്ട കാറിടിച്ച് ഭർത്താവ് മരിച്ചു....