വൈപ്പിന്‍ : സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രികര്‍ മരിച്ചു. ബസ് അമിത വേഗത്തിലായിരുന്നു. ചെറായി കുഞ്ഞേലിപ്പറമ്പില്‍ ഫ്രെഡി (21), പള്ളിപ്പുറം കോണ്‍വെന്റ് കുളങ്ങര അലന (31) എന്നിവരാണ് മരിച്ചത്. വൈപ്പിന്‍ സ്‌കൂള്‍ മുറ്റത്ത് ചൊവ്വാഴ്ചയായിരുന്നു അപകടം. പള്ളിപ്പുറത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് ഫ്രെഡി.
അമിതവേഗതയിലെത്തിയ ബസ് കാറിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയണ് അപകടം ഉണ്ടായത്. പിതാവിന് മൊബൈല്‍ ഫോണ്‍ വാങ്ങി ബൈക്കില്‍ ഫ്രെഡിയ്‌ക്കൊപ്പം മടങ്ങുമ്പോഴായിരുന്നു അപകടം. അപകടം നടന്ന ഉടനെ ബസ് ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടു. പിന്നാലെ എത്തിയ മറ്റൊരു ബൈക്കിനെയും ബസ് ഇടിച്ചെങ്കിലും യാത്രക്കാരന് പരിക്കേറ്റില്ല. നാട്ടുകാരും ഹൈവേ പോലീസും വൈപ്പിന്‍ അഗ്നിരക്ഷസേനയും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.