പത്തനംതിട്ട : വന്ദേ ഭാരത് ചെങ്ങന്നൂരിൽ നിർത്തി തുടങ്ങിയതോടെ പത്തനംതിട്ടയിൽനിന്ന് പുലർച്ചെ യാത്രക്കാരെ സ്റ്റേഷനിൽ എത്തിക്കാൻ സർവീസുമായി സ്വകാര്യ ബസ്. കെഎസ്ആർടിസി സർവീസ് മുടങ്ങിയതോടെയാണ് സ്വകാര്യ ബസ് ചുമതല ഏറ്റെടുത്തിരിക്കുന്നത്. രാവിലെ 6:53 മുതൽ 6:55 വരെയും വൈകിട്ട് 8:46 മുതൽ 8:48 വരെയുമാണ് ചെങ്ങന്നൂരിൽ ട്രെയിൻ നിർത്തിയിടുന്നത്. തിരുവനന്തപുരത്തുനിന്ന് രാവിലെ പുറപ്പെടുന്ന ട്രെയിൻ 6:53ന് ചെങ്ങന്നൂരിൽ എത്തിച്ചേരുന്നതും 6:55ന് കാസർകോട്ടേക്ക് തിരിക്കുന്നതുമാണ്. വൈകുന്നേരം കാസർകോട് നിന്ന് പുറപ്പെടുന്ന വന്ദേ ഭാരത ട്രെയിൻ 8:46ന് ചെങ്ങന്നൂരിൽ എത്തിച്ചേരുകയും 8:48ന് തിരുവനന്തപുരത്തേക്ക് തിരിക്കുകയും ചെയ്യും. രണ്ടു മിനിറ്റ് സമയമാണ് ചെങ്ങന്നൂരിൽ അനുവദിച്ചിരിക്കുന്നത്.
ട്രെയിൻ ചെങ്ങന്നൂരിൽ വരുമ്പോഴേക്ക് എത്താൻ പത്തനംതിട്ടയിൽനിന്ന് സൗകര്യം ഇല്ലാതെ വന്നതോടെയാണ് പാഴൂർ എന്ന ബസ് ഓടിക്കുന്നത്. ഇതിനുള്ള അനുവാദം ലഭിച്ചിട്ടുണ്ട്. പത്തനംതിട്ട – ചെങ്ങന്നൂർ റൂട്ടിൽ നേരത്തെ കെഎസ്ആർടിസി ചെയിൻ സർവീസ് നടത്തിയിരുന്നു. എന്നാൽ കൊവിഡ്, ലോക്ക് ഡൗൺ കാലയളവിൽ നിർത്തിയ സർവീസ് പുനരാരംഭിച്ചിട്ടില്ല. ഇതോടെ ഈ റൂട്ടിൽ യാത്ര ബുദ്ധിമുട്ടായിരുന്നു. ചെയിൻ സർവീസ് പുനരാരംഭിക്കണമെന്ന് യാത്രക്കാരും സംഘടനകളും ആവശ്യപ്പെടുന്നുണ്ട്. ഇപ്പോൾ ശബരിമല സീസണിൽ മാത്രമാണ് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് പത്തനംതിട്ട വഴി കെഎസ്ആർടിസി ഓടുന്നത്.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033