ആഞ്ഞിലിമുക്ക് – തെക്കേക്കര – കൊച്ചുകുളം റോഡിന്റെ രണ്ടാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി: തകർന്നുകിടന്ന ആഞ്ഞിലിമുക്ക് – തെക്കേക്കര – കൊച്ചുകുളം റോഡിന്റെ രണ്ടാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. നിലവിൽ പൊളിഞ്ഞുകിടന്ന ഭാഗങ്ങളിലെ ഉപരിതലം ജെ.സി.ബി. ഉപയോഗിച്ച് നിരപ്പാക്കിയാണ് കോണ്‍ക്രീറ്റ് ജോലികള്‍ നടത്തിയത്. എം.എൽ.എ. ഫണ്ടിൽ നിന്ന് അനുവദിച്ച 20 ലക്ഷം രൂപ ഉപയോഗിച്ചാണ് രണ്ടാംഘട്ടത്തിലെ 430 മീറ്റർ റോഡിൻറെ കോൺക്രീറ്റിങ് ജോലികൾ നടത്തുന്നത്. റോഡിന്റെ ആദ്യഘട്ട നിർമ്മാണം നേരത്തെ തുടങ്ങിയിരുന്നു. ആഞ്ഞിലിമുക്ക് ജംഗ്ഷനിൽ നിന്ന് 130 മീറ്റർ ദൂരം 3.6 മീറ്റർ വീതിയിൽ കോൺക്രീറ്റ് ചെയ്തിരുന്നു. ഇതിനായി എം.എൽ.എ. ഫണ്ടിൽ നിന്ന് 8 ലക്ഷം രൂപയാണ് അനുവദിച്ചത്.

റോഡിന്റെ ശോചനീയാവസ്ഥയെക്കുറിച്ച് നാട്ടുകാര്‍ പരാതി നല്‍കുകയും പ്രതിക്ഷേധം സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനെത്തുടർന്നാണ് നിർമ്മാണം ആരംഭിച്ചത്. റോഡ് തകർന്നത് കാരണം ആഞ്ഞിലിമുക്ക് – കൊച്ചുകുളം നിവാസികൾക്ക് ഏറെ ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു. പൊടിശല്യം രൂക്ഷമായിരുന്നു. ഇരുചക്രവാഹന യാത്രക്കാർക്ക് അപകടങ്ങൾ സംഭവിക്കുകയും ചെയ്തിരുന്നു.
ആഞ്ഞിലിമുക്കിൽ നിന്ന് കൊച്ചുകുളത്തേക്കുള്ള പ്രധാന പാതയാണിത്. നേരത്തെ ബസ് സർവീസുണ്ടായിരുന്ന റോഡായിരുന്നു ഇത്. റോഡിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ പ്രദേശവാസികളുടെ യാത്രാദുരിതത്തിന് അറുതിയാകും. നിലവിൽ റോഡിലൂടെയുള്ള ഗതാഗതം കോണ്‍ക്രീറ്റ് ചെയ്തതിനാല്‍ നിരോധിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അട്ടപ്പാടി ഇരട്ടക്കൊലപാതകം : യുവതിയെ കൊന്നത് തലയ്ക്ക് വെട്ടി, കുഞ്ഞിനെ കഴുത്ത് ഞെരിച്ച് ;...

0
അട്ടപ്പാടി: പാലക്കാട് അട്ടപ്പാടിയിലെ ഇരട്ടക്കൊലപാതകത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. 30 വയസ്സുള്ള...

യാത്രക്കാർക്ക് ആശ്വാസം ; മംഗളൂരു–ഹൈദരാബാദ് സ്പെഷ്യൽ ട്രെയിൻ സർവീസ് നീട്ടി; നവംബർ 26 വരെ...

0
ബെം​ഗളൂരു: മംഗളൂരു സെൻട്രൽ - ഹൈദരാബാദ് സ്പെഷ്യൽ ട്രെയിൻ സർവീസ് നീട്ടി...

ശ്രീനാരായണ ഗുരുവിന്റെ പേര് പറഞ്ഞ് ജാതീയത വളർത്തുന്നവരുമായി കാറിൽ വെച്ചോ കാറിന് പുറത്തുവച്ചോ ബന്ധമുണ്ടാക്കാൻ...

0
തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ പേര് പറഞ്ഞ് ജാതീയത വളർത്തുന്നവരുമായി കാറിൽ വെച്ചോ...

കുമ്പഴയിൽ ബൈക്ക് ലോറിയിലേക്ക് ഇടിച്ചുകയറി യുവാവ് മരിച്ചു

0
കുമ്പഴ: പുനലൂർ മൂവാറ്റുപുഴ ഹൈവേയിൽ കുമ്പഴ പാലത്തിന് സമീപം ബൈക്ക് ലോറിയിലേക്ക്...