പുല്‍പ്പള്ളിയില്‍ 13ന് സ്വകാര്യബസുകള്‍ പണിമുടക്കും

For full experience, Download our mobile application:
Get it on Google Play

സുല്‍ത്താന്‍ ബത്തേരി: സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ ഡിസംബര്‍ പതിമൂന്നിന് പുല്‍പ്പള്ളി മേഖലയിലെ സ്വകാര്യ ബസുകളിലെ തൊഴിലാളികള്‍ പണിമുടക്ക് നടത്തും. പുല്‍പ്പള്ളി-ബത്തേരി-പെരിക്കല്ലൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ആരാധന ബസ്സില്‍ ഏഴുവര്‍ഷമായി ഡ്രൈവറായി ജോലി ചെയ്തു വന്നിരുന്നയാള്‍ക്ക് ജോലി നിഷേധിച്ചതിന് പിന്നാലെയാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ക്ഷേമനിധി അടച്ചിരുന്നയാളാണ് ഡ്രൈവര്‍ ഗണേശ് എന്നും സമരസമിതി ചൂണ്ടിക്കാട്ടി. ജോലി നിഷേധിക്കുന്ന ബസ് മുതലാളിമാരുടെ സമീപനത്തിനെതിരെയാണ് പ്രതിഷേധം.

ആരാധനാ ബസിന്റെ ഉടമയെ നേരിട്ടും ലേബര്‍ ഓഫീസര്‍ മുഖേനയും ചര്‍ച്ചക്ക് വിളിച്ചിട്ടും പങ്കെടുക്കാതിരിക്കുകയും നിഷേധാത്മകമായ നിലപാട് സ്വീകരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പണിമുടക്ക് നടത്താന്‍ നിര്‍ബന്ധിതരാക്കപ്പെട്ടതെന്ന് സമരസമിതി നേതാക്കള്‍ അറിയിച്ചു. പതിമൂന്നാം തീയതിയിലെ സമരത്തെ തുടര്‍ന്നും പ്രശ്‌നത്തിന് പരിഹാരം ആയില്ലെങ്കില്‍ പതിനെട്ട് മുതല്‍ അനിശ്ചിതകാല സമരം നടത്താനാണ് തീരുമാനം. സമരസമിതി ചെയര്‍മാന്‍ സതീഷ് കുമാര്‍ കണ്‍വീനര്‍ പി.ആര്‍ മഹേഷ് കെ എ തോമസ് എ ജെ സജി പി വി മോഹനന്‍ തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം നല്‍കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...