തിരുവനന്തപുരം : ലോക്ക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവാദം നല്‍കിയിട്ടുള്ള സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഒരാഴ്ച സാധുതയുള്ള യാത്രാ പാസ് അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പാസിനായി അതാത് പോലീസ് സ്റ്റേഷനുകളിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസമാരെ സമീപിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഓണ്‍ലൈന്‍ ആയോ പാസിന്റെ മാതൃകയുടെ പകര്‍പ്പെടുത്തോ അപേക്ഷ നല്‍കാം.
മാര്‍ച്ച് 6 ന് സംസ്ഥാനത്ത് വൈറസ് വ്യാപനത്തിന്റെ രണ്ടാം ഘട്ടം ആരംഭിച്ചു. രണ്ട് മാസം കൊണ്ട് വ്യാപനത്തിന്റെ ഗ്രാഫ് താഴേക്ക് ആക്കാന്‍ സാധിച്ചു. മൂന്നാം വരവ് ഉണ്ടാകാതെ ശ്രമിക്കുന്നു. ഉണ്ടായാലും അതിജീവിക്കാന്‍ നോക്കുന്നു. വൈറസ് വ്യാപനത്തെ തടഞ്ഞുനിര്‍ത്തുന്നതില്‍ സംസ്ഥാനം വലിയ തോതില്‍ വിജയിച്ചുവെന്നും കരുതലും ജാഗ്രതയും തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യയിലെ ആദ്യത്തെ കോവിഡ് – 19 കേരളത്തില്‍ സ്ഥിരീകരിച്ചിട്ട് ഇന്ന് 100 ദിവസം പൂര്‍ത്തിയായതായും മുഖ്യമന്ത്രി അറിയിച്ചു. ജനുവരി 30 ന് വുഹാനില്‍ നിന്നെത്തിയ കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്.