Tuesday, May 14, 2024 12:50 pm

കേന്ദ്രം പണം നല്‍കുന്നില്ല ; വിമുക്തഭടൻമാര്‍ക്കുള്ള സൗജന്യ ചികിത്സ സ്വകാര്യ ആശുപത്രികള്‍ അവസാനിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കേന്ദ്രസര്‍ക്കാര്‍ കുടിശിക വരുത്തിയതോടെ വിമുക്തഭടൻമാര്‍ക്കുള്ള ചികിത്സ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികള്‍ അവസാനിപ്പിച്ചു. എക്സ് സര്‍വീസ് മെൻ കോൺട്രിബ്യൂട്ടറി ഹെല്‍ത്ത് സ്കീമില്‍ ചികിത്സ നടത്തി വന്നിരുന്ന നിരവധിപേരുടെ ചികിത്സയാണ് ഇതോടെ വഴിമുട്ടിയത്. സെല്‍വരാജൻ നായിഡു എന്ന വിമുക്തഭടന് ഓര്‍മ്മിക്കുവാന്‍ ഒരുപാട് കാര്യങ്ങളാണ് ഉള്ളത്. രാജ്യത്തിനുവേണ്ടിയുള്ള പോരാട്ടത്തില്‍ പാക്കിസ്ഥാനുമായി യുദ്ധത്തില്‍ ഏറ്റുമുട്ടി പരിക്കേറ്റയാള്‍. ധീരതക്ക് രാഷ്ട്രപതിയില്‍ നിന്നും വീരചക്ര പുരസ്ക്കാരം നേടിയ പോരാളി.

എന്നാല്‍ ഇതൊക്കെ അമ്പത്തിരണ്ട് വര്‍ഷം മുമ്പ് 1971 ലെ കഥയായി മാറുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. ചികിത്സക്ക് നിവര്‍ത്തിയില്ലാത്ത സങ്കട കഥയാണ് ഇപ്പോള്‍ സെല്‍വരാജ് നായിഡുവിന് പറയാനുള്ളത്. കഴിഞ്ഞ പത്ത് വര്‍ഷമായി ഇദ്ദേഹം വ്യക്ക രോഗിയാണ്. ആഴ്ച്ചയില്‍ മൂന്ന് തവണ ഡയാലിസിസ് ചെയ്താണ് ജീവൻ നില നിര്‍ത്തുന്നത്. അടുത്തകാലം വരെ എക്സ് സര്‍വീസ് മെൻ കോൺട്രിബ്യൂട്ടറി ഹെല്‍ത്ത് സ്കീമില്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ സൗജന്യമായിരുന്നു ചികിത്സ. എന്നാല്‍ പെട്ടന്ന് പക്ഷേ ആശുപത്രി സൗജന്യ ചികിത്സ നിര്‍ത്തി.

ഇപ്പോള്‍ ഓരോ തവണയും ഡയാലിസിസിന് മൂവായിരത്തോളം രൂപയാണ് സെല്‍വരാജന്‍ നായിഡുവിന് ചെലവിടേണ്ടി വരുന്നത്. എന്നാല്‍ വിമുക്തഭടൻമാരുടെ പെൻഷനില്‍ നിന്നും ചികിത്സാ ആനുകൂല്യത്തിന് എന്ന പേരില്‍ 1000 രൂപ വീതം മാസം തോറും ഇപ്പോഴും പണം പിടിക്കുന്നുമുണ്ടെന്ന് സെല്‍വരാജിന്റെ  മകന്‍ പറയുന്നു. ഇത് ഒരാളുടെ മാത്രം അവസ്ഥയല്ല. രാജ്യത്തിനു വേണ്ടി ജീവിതം സമര്‍പ്പിച്ച നിരവധി വിമുക്ത ഭടൻമാരുടെ ഇപ്പോഴത്തെ ദയനീയ അവസ്ഥയാണ്. പത്തനംതിട്ട മീഡിയാ വാര്‍ത്തകള്‍ Whatsapp ല്‍ ലഭിക്കുവാന്‍ Link എന്ന് ടൈപ്പ് ചെയ്ത് 751045 3033 എന്ന നമ്പറിലേക്ക് വാട്സ് ആപ്പ് ചെയ്യുക.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വാരാണസിയിൽ പോരാട്ടത്തിനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി ; പത്രിക സമർപ്പിച്ചു

0
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസി ലോക്‌സഭാ മണ്ഡലത്തില്‍ ഇന്ന് നാമ...

ഐരാവള്ളിക്കാവ് ഗുരുദേവ – ഭദ്രാഭഗവതി ക്ഷേത്രത്തിൽ ധ്വജ പ്രതിഷ്‌ഠ നടത്തി

0
തിരുവല്ല : എസ്.എൻ.ഡി.പി.യോഗം 770 -ാം മേപ്രാൽ ശാഖയുടെ ഐരാവള്ളിക്കാവ് ഗുരുദേവ...

സംസ്ഥാനത്തെ ഹയർസെക്കൻഡറി പരീക്ഷയിൽ കോപ്പിയടി നടന്നതായി റിപ്പോർട്ടുകൾ ; ഗുരുതര വീഴ്ച

0
തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർസെക്കൻഡറി പരീക്ഷയിൽ കോപ്പിയടി നടന്നതായി കണ്ടെത്തി പൊതുവിദ്യാഭ്യാസ വകുപ്പ്....

കോന്നി ടൗൺ ശാഖാ ഗുരുമന്ദിരത്തിൽ വെണ്ണക്കൽ പ്രതിമ പ്രതിഷ്ഠിച്ചു

0
കോന്നി : എസ്.എൻ.ഡി.പി യോഗം 82 -ാം നമ്പർ കോന്നി ടൗൺ...