Saturday, July 5, 2025 6:04 am

സ്വകാര്യലാബുകളില്‍ നടത്തുന്ന പരിശോധനകളുടെ വിശദ വിവരങ്ങള്‍ അതത് ദിവസം തന്നെ കോവിഡ് പോര്‍ട്ടലില്‍ റിപ്പോര്‍ട്ട് ചെയ്യണം : കലക്ടര്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: സ്വകാര്യലാബുകളില്‍ നടത്തുന്ന പരിശോധനകളുടെ വിശദ വിവരങ്ങള്‍ അതത് ദിവസം തന്നെ കോവിഡ് പോര്‍ട്ടലില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണെന്ന് ജില്ലാ കലക്ടര്‍ സാംബശിവ റാവു. ജില്ലയില്‍ കോവിഡ് പരിശോധന നടത്തുന്ന സ്വകാര്യലാബുകളുടെ ഓണ്‍ലൈന്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം. ചില സ്ഥാപനങ്ങളില്‍ ടെസ്റ്റ് നടത്തുന്നുണ്ടെങ്കിലും വൈകിയാണ് പോര്‍ട്ടലില്‍ എന്‍ട്രി വരുത്തുന്നത്. ഇതില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കും. ജില്ലയില്‍ 64 സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളില്‍ കോവിഡ് ടെസ്റ്റിനുള്ള സൗകര്യം ലഭ്യമാണ്. ആന്റിജന്‍ ടെസ്റ്റിന് 625 രൂപയും ആര്‍.ടി.പി.സി.ആറിന് 2100 രൂപയുമാണ് സര്‍ക്കാര്‍ നിശ്ചയിച്ച നിരക്ക്.

യോഗത്തില്‍ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ് ഡോ.രാജേന്ദ്രന്‍, ജില്ലാ സര്‍വലന്‍സ് ഓഫീസര്‍ ഡോ. ആശാദേവി, ആര്‍.സി.എച്ച്‌ ഓഫീസര്‍ ഡോ. റ്റി മോഹന്‍ദാസ്, ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഡോ.ലതിക, ജില്ലാതല പ്രോഗ്രാം ഓഫീസര്‍മാര്‍, വിവിധ സ്വകാര്യ സ്ഥാപന മേധാവികള്‍, എന്നിവര്‍ പങ്കെടുത്തു. ചടങ്ങില്‍ ജില്ലാ ലാബ് ടെക്‌നീഷ്യന്‍ സുരേഷ് എം.എ നന്ദി പറഞ്ഞു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഗാസയിൽ 60 ദിവസത്തെ വെടിനിർത്തലിന് അനുകൂല പ്രതികരണവുമായി ഹമാസ്

0
ഗാസ : ഗാസയിൽ 60 ദിവസത്തെ വെടിനിർത്തലിന് അനുകൂല പ്രതികരണവുമായി ഹമാസ്....

ഉത്സവത്തിനിടെ സംഘർഷം ; ക്ഷേത്ര കമ്മിറ്റി പ്രസിഡന്റിന് തലയ്ക്ക് അടിയേറ്റു

0
കൊല്ലം : കൊല്ലം അമൃതുകുളങ്ങര ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഉത്സവത്തിനിടെ സംഘർഷം....

കുന്നംകുളത്ത് നഗരസഭയുടെ നേതൃത്വത്തിൽ തെരുവ് നായ്ക്കൾക്ക് വാക്സിനേഷൻ ആരംഭിച്ചു

0
തൃശൂർ : ഗൃഹനാഥനെ കടിച്ച തെരുവ് നായക്ക് പേവിഷബാധയുണ്ടായിരുന്നതായി കണ്ടെത്തിയ സാഹചര്യത്തിൽ...

ഉപരാഷ്ട്രപതിയുടെ സന്ദർശനം ; ഗുരുവായൂർ ക്ഷേത്രത്തിൽ നിയന്ത്രണം ഏർപ്പെടുത്തും

0
തൃശൂർ : ഉപരാഷ്ട്രപതി ജഗദീപ് ധൻകർ ജൂലൈ ഏഴാം തീയ്യതി തിങ്കളാഴ്ച...