Wednesday, May 8, 2024 5:32 pm

സ്വകാര്യ ചിത്രങ്ങൾ പുറത്തു വിട്ടുള്ള പോര് : ഒരുകോടി നഷ്ടപരിഹാരം വേണം, ഡി.രൂപയ്‌ക്കെതിരെ രോഹിണി

For full experience, Download our mobile application:
Get it on Google Play

കർണാടക : കർണാടകയെ ഞെട്ടിച്ച ഐ.എ.എസ്-ഐ.പി.എസ് ഉദ്യോഗസ്ഥന്മാര്‍ തമ്മിലുള്ള പോരിനൊടുവിൽ ഡി. രൂപക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് രോഹിണി സിന്ദൂരി. താൻ നേരിട്ട അപമാനത്തിനും മാനസിക പ്രയാസത്തിനും നഷ്ടപരിഹാരമായി ഒരു കോടി രൂപ നൽകണമെന്നും നിരുപാധികമായി മാപ്പ് എഴുതി നൽകണമെന്നും രോഹിണി സിന്ദൂരി ഡി. രൂപക്ക് അയച്ച വക്കീൽ നോട്ടീസിൽ ആവശ്യപ്പെട്ടു.

തന്‍റെ വ്യവസ്ഥകൾ പാലിച്ചില്ലെങ്കിൽ ഡി രൂപയ്ക്ക് കോടതി നടപടികൾ നേരിടേണ്ടി വരുമെന്ന് രോഹിണി സിന്ദൂരി പറഞ്ഞു. കർണാടക ദേവസ്വം കമ്മീഷണറായിരുന്ന രോഹിണി സിന്ദൂരിയും കരകൗശല വികസന കോർപറേഷൻ മാനേജിങ് ഡയറക്ടറായിരുന്ന ഡി. രൂപയും തമ്മിൽ പരസ്പരം ആരോപണമുന്നയിച്ച് പോരടിക്കുകയായിരുന്നു. അപകീർത്തികരമായ പരാമർശം നടത്തിയതിന് രൂപ മാപ്പ് പറയണമെന്ന് നോട്ടീസിൽ നിർദേശിച്ചു. തന്നെ കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റുകൾ അവർ ഡിലീറ്റ് ചെയ്യണമെന്നും നോട്ടീസിൽ പറയുന്നു. കഴിഞ്ഞ ദിവസം രോഹിണിയുടെ സ്വകാര്യ ചിത്രങ്ങൾ രൂപ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു. രോഹിണി ഏതാനും പുരുഷ ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് വാട്സ് ആപ്പിലൂടെ അയച്ചുകൊടുത്ത ഫോട്ടോകളാണെന്ന് പറഞ്ഞാണ് രൂപ ചിത്രങ്ങൾ പങ്കുവെച്ചത്.

സംഭവം വിവാദമായതോടെ ഇരുവരേയും സ്ഥലംമാറ്റിയിരുന്നു. പോസ്റ്റിംഗ് നൽകാതെയായിരുന്നു സ്ഥലംമാറ്റൽ. എന്നാൽ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും താൻ സമൂഹമാധ്യമങ്ങളിലും വാട്‌സ് ആപ്പ് സ്റ്റാറ്റസായും പങ്കുവെച്ച ചിത്രങ്ങളുടെ സ്‌ക്രീൻഷോട്ടാണ് രൂപ ഇപ്പോൾ പ്രചരിപ്പിക്കുന്നതെന്നും ആർക്കാണ് ചിത്രങ്ങൾ അയച്ചുകൊടുത്തത് എന്ന കാര്യം പരസ്യമാക്കണമെന്നും രോഹിണി പ്രതികരിച്ചു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

എസ്എസ്എൽസി പരീക്ഷയിൽ വിജയം നേടിയ വിദ്യാർത്ഥികളെ അഭിനന്ദിച്ച് മുഖ്യമന്ത്രി

0
തിരുവനന്തപുരം : എസ്എസ്എൽസി പരീക്ഷയിൽ വിജയം നേടിയ എല്ലാ വിദ്യാർത്ഥികളെയും...

പത്തനംതിട്ടയില്‍ താപനില 37 ഡിഗ്രി സെഷ്യല്‍സ്

0
പത്തനംതിട്ട : ഈ മാസം 10 വരെ പത്തനംതിട്ടയില്‍ താപനില 37...

സൗദിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനം ഇടിച്ച് മലപ്പുറം സ്വദേശി മരിച്ചു

0
അൽബഹ: സൗദിയിലെ ജിദ്ദയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് മലപ്പുറം സ്വദേശി മരിച്ചു....

കെജ്രിവാളിനും ഇഡിക്കും നിർണായകം, ദില്ലി മുഖ്യമന്ത്രിയുടെ ജാമ്യ ഹർജിയിൽ സുപ്രീം കോടതി വെള്ളിയാഴ്ച ഉത്തരവിറക്കും

0
ദില്ലി: മദ്യനയ കേസിൽ ജയിലിൽ കഴിയുന്ന ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ...