കൊല്ലം : ബംഗാളിക്ക് പട്ടുമെത്ത വിരിക്കുന്നവര്‍ നാട്ടില്‍ പട്ടിണികിടക്കുന്നവരെ കാണുന്നില്ല. അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട സൗകര്യമൊരുക്കുവാന്‍ സര്‍ക്കാരും സന്നദ്ധ സംഘടനകളും ഇവിടെ മത്സരിക്കുകയാണ്. കുളിച്ചു വൃത്തിയായി നല്ല വേഷവുമായി നടക്കുന്ന നാട്ടുകാരന്റെ മനസ്സിലും വയറ്റിലും കനലെരിയുന്നത് ആര് കാണാന്‍…. ഭക്തര്‍ക്ക് പ്രവേശനം നിരോധിച്ചതോടെ വരുമാനം നിലച്ചതിനാൽ മാർച്ച് മാസത്തിലെ ശമ്പളം പോലും സ്വകാര്യ ക്ഷേത്രം ജീവനക്കാര്‍ക്ക് ലഭിക്കുന്നില്ല. ആകെ ബുദ്ധിമുട്ടിലും പ്രയാസത്തിലുമാണ് ഇവരുടെ ജീവിതം. ആരോടും കടം ചോദിക്കാന്‍ പറ്റില്ല, എല്ലാവരും ബുദ്ധിമുട്ടിലാണ്. വരുമാനം നിലച്ചതോടെ ഇവരുടെ ജീവിതം വഴിമുട്ടി നില്‍ക്കുകയാണ്.
സ്വകാര്യ ക്ഷേത്ര ജീവനക്കാര്‍ക്ക് അടിയന്തിര സാമ്പത്തിക സഹായം അനുവദിക്കണമെന്ന് അഖില കേരള തന്ത്രി മണ്ഡലം സംസ്ഥാന ജനറല്‍ സെക്രട്ടറി ബ്രഹ്മശ്രീ എസ് രാധാകൃഷ്ണന്‍ പോറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു. ഏറെ പ്രയസത്തിലാണ് മിക്കവരും കഴിയുന്നത്, എന്നാല്‍ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും പുറത്തറിയിക്കാതെയാണ് ഇവര്‍ ദിവസങ്ങള്‍ തള്ളിനീക്കുന്നത്. മുഖ്യമന്ത്രിയുടെ മാനുഷികമായ ഇടപെടല്‍ എത്രയുംവേഗം ഈ വിഷയത്തില്‍ ഉണ്ടാകണമെന്ന് എസ് രാധാകൃഷ്ണന്‍ പോറ്റി അഭ്യര്‍ഥിച്ചു.