മൂന്നരലക്ഷത്തിന്റെ മംഗല്‍സൂത്ര ധരിച്ച് പ്രിയങ്ക ; പാട്രിയാർക്കിയെ പ്രോത്സാഹിപ്പിക്കുന്നെന്ന് കമന്റുകൾ

For full experience, Download our mobile application:
Get it on Google Play

സെലിബ്രിറ്റികൾ അണിയുന്ന വസ്ത്രവും ആഭരണങ്ങളുമൊക്കെ ജീവിതത്തിലും പകർത്താൻ ശ്രമിക്കുന്നവരുണ്ട്. സ്റ്റൈലിന്റെ കാര്യത്തിൽ ഒട്ടും വിട്ടുവീഴ്ച ചെയ്യാത്ത താരമാണ് നടി പ്രിയങ്ക ചോപ്ര. താരം ഇപ്പോൾ പങ്കുവെച്ച ഒരു ചിത്രമാണ് ആരാധകർ ചർച്ച ചെയ്യുന്നത്. ഇറ്റാലിയൻ ലക്ഷ്വറി ബ്രാൻഡറി ബൾ​ഗരി പുറത്തിറക്കിയ മംഗൽസൂത്ര ധരിച്ചു നിൽക്കുന്ന ചിത്രമാണ് പ്രിയങ്ക പങ്കുവെച്ചത്. പിന്നാലെ പ്രിയങ്കയുടെ ലുക്കിനെ പ്രശംസിച്ചവർക്കൊപ്പം വിമർശിച്ചവരും ഏറെയാണ്.

ഈ ഓ​ഗസ്റ്റിലാണ് പ്രിയങ്ക ബൾ​ഗരിയുടെ ബ്രാൻഡ് അംബാസിഡറായി നിയമിതയായത്. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ബൾ​ഗരി ആദ്യമായി ഇന്ത്യൻ ആഭരണം തയ്യാറാക്കി പുറത്തിറക്കുന്നത്, അതൊരു മംഗൽസൂത്രയായിരുന്നു. വോ​ഗിന്റെ കവർ ചിത്രത്തിലാണ് പ്രിയങ്ക ആ മംഗൽസൂത്ര ധരിച്ച ചിത്രം പങ്കുവച്ചത്. പതിനെട്ടു കാരറ്റിന്റെ ലക്ഷ്വറി മാല ഒറ്റകാഴ്ചയിൽ തന്നെ ആരാധക മനംകവർന്നു.

വിലപിടിപ്പുള്ള കല്ലുകളും വജ്രവും സ്വർണവും ചേർത്തു തയ്യാറാക്കിയ മംഗൽസൂത്രയുടെ വില മൂന്നരലക്ഷത്തോളമാണ്. പ്രിയങ്കയുടെ മംഗൽസൂത്ര ലുക്കിനെ അഭിനന്ദിച്ച് നിരവധി പേർ രം​ഗത്തെത്തിയതിനൊപ്പം തന്നെ വിമർശനവുമായി വന്നവരും കുറവല്ല.

വിവാഹശേഷം ധരിക്കുന്ന മംഗൽസൂത്ര അണിഞ്ഞ് നിന്നതിലൂടെ പ്രിയങ്ക പാട്രിയാർക്കിയെയും അടിച്ചമർത്തലിനേയും കൂടിയാണ് പ്രോത്സാഹിപ്പിക്കുന്നതെന്നു പറഞ്ഞാണ് പലരും കമന്റ് ചെയ്തത്. ഈ മാല കിട്ടാൻ ഇനി വിവാഹം കഴിക്കേണ്ടി വരുമോ എന്ന് നർമം കലർത്തി കമന്റ് ചെയ്യുന്നവരുമുണ്ട്

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജില്ലകളിൽ ചൊവ്വാഴ്ച വൈകീട്ട് സൈറണുകൾ മുഴങ്ങുമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

0
തിരുവനന്തപുരം: മഴയുമായി ബന്ധപ്പെട്ട് വിവിധ അലർട്ടുകൾ പുറപ്പെടുവിച്ച ജില്ലകളിൽ ചൊവ്വാഴ്ച...

സിആർപിഎഫ് ക്യാമ്പിൽ വെടിവെപ്പ് ; എഎസ്ഐ രണ്ട് ജവാന്മാരെ വെടിവെച്ചു കൊന്നു

0
ഗുവാഹത്തി: അസമിൽ സിആർപിഎഫ് ജവാൻ സഹപ്രവർത്തകരായ രണ്ടുപേരെ വെടിവെച്ചു കൊലപ്പെടുത്തിയ സ്വയം...

അധികാരത്തിലെത്തിയപ്പോൾ കേന്ദ്രത്തിന് മുന്നിൽ കേരളത്തിലെ യു ഡി എഫ് സർക്കാർ മുട്ടുമടക്കിയെന്ന് വി ശിവൻകുട്ടി

0
തിരുവനന്തപുരം: അധികാരത്തിലെത്തിയപ്പോൾ കേന്ദ്രത്തിന് മുന്നിൽ കേരളത്തിലെ യു ഡി എഫ് സർക്കാർ...

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി

0
വയനാട്: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിലും ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ്...