പത്തനംതിട്ട : പ്രിയങ്കാ ഗാന്ധി പങ്കെടുക്കുന്ന പൊതുസമ്മേളനം സ്റ്റേഡിയത്തിലെ ഒരുക്കങ്ങള്‍ വിലയിരുത്തി. പത്തനംതിട്ട ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആന്‍റോ ആന്‍റണിയുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം 2024 ഏപ്രില്‍ 20 ന് പത്തനംതിട്ട മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ഉദ്ഘാടനം ചെയ്യുന്ന പൊതുസമ്മേളനത്തിന്‍റെ ഒരുക്കങ്ങള്‍ ഡി.സിസി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. പഴകുളം മധു, ഡി.സി.സി ഭാരവാഹികളായ എ. സുരേഷ് കുമാര്‍, വെട്ടൂര്‍ ജ്യോതിപ്രസാദ്, അനില്‍ തോമസ്, സാമുവല്‍ കിഴക്കുപുറം, കെ. ജാസിംകുട്ടി, റോജിപോള്‍ ദാനിയേല്‍, സുനില്‍. എസ്. ലാല്‍, നേതാക്കളായ ജെറി മാത്യു സാം, എ. അബ്ദുള്‍ ഹാരിസ്, നഹാസ് പത്തനംതിട്ട, അജിത് മണ്ണില്‍ എന്നിവര്‍ സ്റ്റേഡിയം സന്ദര്‍ശിച്ച് വിലയിരുത്തി.
പ്രിയങ്കാ ഗാന്ധിയുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ നിന്നെത്തിയ ഉദ്യോഗസ്ഥര്‍ പൊതുമരാമത്ത്, റവന്യൂ വകുപ്പ് അധികൃതര്‍ എന്നിവരുമായി ചര്‍ച്ച നടത്തി. ഏപ്രില്‍ 20 ശനിയാഴ്ച ഉച്ചക്ക് 2.30 ന് ആണ് പൊതുസമ്മേളനം. 2.15 ന് പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഹെലികോപ്റ്റര്‍ മാര്‍ഗ്ഗം പ്രിയങ്കാ ഗാന്ധി എത്തും. തുടര്‍ന്ന് റോഡ് മാര്‍ഗ്ഗം മുനിസിപ്പില്‍ സ്റ്റേഡിയത്തില്‍ കോണ്‍ഗ്രസ് ഘടകക്ഷി നേതാക്കളുടെ അഭിവാദ്യം സ്വീകരിക്കും. 3 മണിക്ക് ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിലിന്‍റെ അദ്ധ്യക്ഷതയില്‍ പൊതുസമ്മേളനം ആരംഭിക്കും. യു.ഡി.എഫ് സംസ്ഥാന ജില്ലാ നേതാക്കള്‍ പ്രസംഗിക്കും. പൊതുസമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ വാഹനങ്ങളില്‍ എത്തുന്നവര്‍ സ്റ്റേഡിയത്തിന് സമീപം പ്രവര്‍ത്തകരെ ഇറക്കി വെട്ടിപ്പുറം, ശബരിമല ഇടത്താവളം, റിങ് റോഡിന്‍റെ സൗകര്യപ്രദമായ വശങ്ങള്‍ എന്നിവിടങ്ങളില്‍ പാര്‍ക്ക് ചെയ്യണമെന്നും ഒന്നരക്ക് മുമ്പായി സ്റ്റേഡിയത്തില്‍ എത്തിച്ചേരണമെന്നും ഡി.സിസി ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം അഭ്യര്‍ത്ഥിച്ചു. പാര്‍ക്കിംഗ് സംബന്ധിച്ച വിശദവിവരങ്ങള്‍ പുറകാലെ അറിയിക്കും.