ന്യൂഡല്‍ഹി: റിപബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ റാലിക്കിടെ മരിച്ച കര്‍ഷകന്‍റെ കുടുംബത്തെ സന്ദര്‍ശിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. മരിച്ച നവ്‌റീത് സിങിന്റെ കുടുംബത്തോടൊപ്പം മരണാനന്തര ചടങ്ങുകളിലും പ്രിയങ്ക പങ്കെടുത്തു. പ്രിയങ്കയ്ക്ക് പുറമേ, രാഷ്ട്രീയ ലോക്ദള്‍ അധ്യക്ഷന്‍ ജയന്ത് ചൗധരിയും കുടുംബത്തെ സന്ദര്‍ശിക്കുന്നുണ്ട്. റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിക്കിടെ വാഹനം മറിഞ്ഞാണ് നവ്‌റീത് സിങ് മരിച്ചത്.
അതേസമയം കര്‍ഷകന്‍റെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ പോകുന്നതിനിടെ പ്രിയങ്ക ഗാന്ധിയുടെ വാഹനവ്യൂഹം അപകടത്തില്‍പ്പെട്ടു. ഉത്തര്‍പ്രദേശിലെ രാംപുരിലേക്ക് പോകുംവഴിയാണ് അപകടമുണ്ടായത്. ഹാപുരില്‍ വാഹനവ്യൂഹത്തിലെ നാല് വാഹനങ്ങള്‍ കൂട്ടിയിട്ടാണ് അപകടമുണ്ടായത്. കാര്യമായ അപകടമല്ലാത്തതിനാല്‍ യാത്ര തുടരുകയായിരുന്നു.
റിപബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ സംഘടിപ്പിച്ച ട്രാക്ടര്‍ റാലിയില്‍ ശക്തമായ സംഘര്‍ഷത്തിനാണ് രാജ്യതലസ്ഥാനം സാക്ഷ്യം വഹിച്ചത്. പലയിടങ്ങളിലും പൊലിസും കര്‍ഷകരും ഏറ്റുമുട്ടി.കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷക സമരം രാജ്യാതിര്‍ത്തിയില്‍ ശക്തമായി തുടരുകയാണ്.
കര്‍ഷകന്‍റെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ പോകുന്നതിനിടെ പ്രിയങ്ക ഗാന്ധിയുടെ വാഹനവ്യൂഹം അപകടത്തില്‍പ്പെട്ടു. ഉത്തര്‍പ്രദേശിലെ രാംപുരിലേക്ക് പോകുംവഴിയാണ് അപകടമുണ്ടായത്. ഹാപുരില്‍ വാഹനവ്യൂഹത്തിലെ നാല് വാഹനങ്ങള്‍ കൂട്ടിയിട്ടാണ് അപകടമുണ്ടായത്.