താനെ: കേരള സ്റ്റോറിയുടെ നിര്‍മാതാവിനെ പരസ്യമായി തൂക്കിലേറ്റണമെന്ന് എന്‍സിപി നേതാവും മുന്‍ എംഎല്‍എയുമായ ജിതേന്ദ്ര അവാഡ്. അവര്‍ കേരളത്തിന്റെ പ്രതിച്ഛായ നശിപ്പിക്കുക മാത്രമല്ല, സംസ്ഥാനത്തെ സ്ത്രീകളെ അപമാനിക്കുകയും ചെയ്‌തെന്നും അദ്ദേഹം ആരോപിച്ചു. ദ് കേരള സ്റ്റോറിയെന്ന പേരിലൂടെ ഒരു സംസ്ഥാനത്തെയും അവിടുത്തെ സ്ത്രീകളെയും ആക്ഷേപിക്കുകയാണ്.
ഔദ്യോഗിക കണക്കുകളില്‍ മൂന്ന് എന്നത് 32,000 ആയി ചിത്രീകരിച്ചിരിക്കുന്നു. ഇത്തരം സാങ്കല്‍പ്പിക ചിത്രം നിര്‍മിച്ചയാളെ പരസ്യമായി തൂക്കിലേറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.അതേസമയം, കേരള സ്റ്റോറി ബംഗാള്‍ സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി. സമൂഹത്തില്‍ വിദ്വേഷവും അക്രമവും തടയുന്നതിനായാണ് സിനിമയ്ക്ക് നിരോധനം.