അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തി ; നിര്‍മ്മാതാവിനെതിരെ നിയമ നടപടി , പത്ത് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് കിച്ച സുദീപ്

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു: തനിക്കെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയ നിര്‍മ്മാതാവിനെതിരെ നിയമ നടപടിയുമായി കന്നഡ താരം കിച്ച സുദീപ്. കരാര്‍ ഒപ്പിട്ട ശേഷം സിനിമയില്‍ അഭിനയിച്ചില്ലെന്ന പ്രസ്താവന നടത്തിയ നിര്‍മ്മാതാവ് എംഎന്‍ കുമാറിന് എതിരെയാണ് കിച്ച സുദീപ് നോട്ടീസ് അയച്ചത്. എംഎന്‍ കുമാര്‍ നടത്തിയ വാര്‍ത്താസമ്മേളനം തന്റെ സല്‍പ്പേരിന് കളങ്കമുണ്ടാക്കി എന്ന് സുദീപ് നോട്ടീസിൽ പറയുന്നു. ഈ മാസം അഞ്ചാം തീയതിയാണ് കന്നഡ സൂപ്പര്‍താരം കിച്ചാ സുദീപിനെതിരെ നിര്‍മ്മാതാവ് വാര്‍ത്താസമ്മേളനം നടത്തിയത്. തന്റെ ചിത്രത്തില്‍ അഭിനയിക്കാനായി ഏഴ് വര്‍ഷം മുമ്പ് സുദീപ് കരാര്‍ ഒപ്പിട്ടിരുന്നുവെന്നും അഡ്വാന്‍സ് തുക കൈപ്പറ്റിയെന്നും കുമാര്‍ പറഞ്ഞു.

‘വിക്രാന്ത് റോണ’ എന്ന ചിത്രത്തിന് ശേഷം തന്റെ ചിത്രത്തിലായിരുന്നു അഭിനയിക്കേണ്ടിയിരുന്നത്. എന്നാല്‍, സുദീപ് അതിന് തയ്യാറായില്ല എന്നാണ് നിര്‍മ്മാതാവിന്റെ ആരോപണം. എംഎന്‍ കുമാറിന് പുറമേ നിര്‍മ്മാതാവ് എംഎന്‍ സുരേഷിനും താരം നോട്ടീസ് അയച്ചിട്ടുണ്ട്. നിരുപാധിക മാപ്പും മാനനഷ്ടത്തിന് പത്തുകോടി രൂപ നഷ്ടപരിഹാരവും വേണമെന്നാണ് സുദീപ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നിര്‍മ്മാതാവ് പറയുന്നത് കള്ളമാണെന്ന് വ്യക്തമാക്കി കിച്ച സുദീപിന്റെ സുഹൃത്ത് ജാക്ക് മഞ്ജുനാഥ് നേരത്തെ വാര്‍ത്താസമ്മേളനം നടത്തിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...

പ്രതികൂല സാഹചര്യങ്ങളെ പ്രതിരോധിക്കാനുള്ള ആത്മവിശ്വാസം ഈ ഓണം തരട്ടെ; ഹൃദയം നിറഞ്ഞ ആശംസകളുമായി പ്രതിപക്ഷ...

0
തിരുവനന്തപുരം: ഓണാശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കേരളത്തിന്റെ മതനിരപേക്ഷതയും...

സംഘപരിവാറിന് സേവ ചെയ്യുന്നതാണ് സർക്കാരിന്റെ നൂറു ദിവസത്തെ പ്രവർത്തനങ്ങൾ ; രൂക്ഷ വിമർശനവുമായി കെ....

0
കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിവസം തികയുമ്പോള്‍ രൂക്ഷ...