Saturday, July 5, 2025 1:56 am

പ്രൊ. ഗോപിനാഥ് രവീന്ദ്രനൊപ്പം മന്ത്രി ആർ ബിന്ദു രാജിവെച്ച് പുറത്ത് പോകണം ; കെഎസ്‌യു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സിപിഐഎം നേതാക്കൾക്ക് വിടുപണി ചെയ്തതിന് പ്രത്യുപകാരമായി ലഭിച്ച കണ്ണൂർ സർവകലാശാല വൈസ് ചാൻസിലർ പദവിയിലേക്കുള്ള പ്രൊ ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമന നടപടി റദ്ദാക്കിയ സുപ്രിംകോടതി വിധി സ്വാഗതാർഹമെന്ന് കെ എസ് യു സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി. യു ജി സി ചട്ടങ്ങൾക്ക് ആകെ വിരുദ്ധമായി സിപിഐഎം നേതാക്കൾക്കും അവരുടെ ബന്ധുക്കൾക്കും ചെയ്ത് കൊടുത്ത അനധികൃത നിയമനങ്ങൾക്കുള്ള ഉപകാരസ്മരണയുടെ ഭാഗമായി കണ്ണൂർ സർവകലാശാലയുടെ വൈസ് ചാൻസിലറായി കേരളത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഒരു പുനർനിയമനം ഉന്നത വിദ്യാഭ്യാസ വകുപ്പും കേരള സർക്കാരിന്റെയും നേതൃത്വത്തിൽ നടക്കുന്നത്.

യു ജി സി ചട്ടങ്ങൾ മുഴുവനും കാറ്റിൽ പറത്തികൊണ്ടായിരുന്നു പുനർനിയമന നടപടികളുടെ തുടക്കം. വൈസ് ചാൻസിലർക്കായുള്ള സെർച്ച്‌ കമ്മിറ്റി പോലും ഗോപിനാഥ് രവീന്ദ്രൻ എന്ന ഒറ്റപ്പേര് നൽകിക്കൊണ്ട് അദ്ദേഹത്തെ നിയമിക്കുന്നതിന് വേണ്ടി മാത്രം പേരിന് നടത്തിയ നടപടിക്രമങ്ങൾ അതിനൊക്കെ നേതൃത്വം കൊടുത്തതാകട്ടെ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദുവും കേരള മുഖ്യമന്ത്രിയുടെ ഓഫീസുമാണെന്നത് പരസ്യമായ രഹസ്യമാണ്. കേരളത്തിലെ ഇടതുപക്ഷ സർക്കാർ നടത്തിയ വഴിവിട്ട നിയമനങ്ങൾക്ക് ഏറ്റ കനത്ത തിരിച്ചടിയാണ് കണ്ണൂർ സർവകലാശാല വൈസ് ചാൻസിലറുടെ പുനർനിയമനം റദ്ദാക്കിയ സുപ്രിം കോടതിയുടെ വിധി. തുടക്കം മുതലേ ഈ പുനർനിയമനത്തിന് വേണ്ടി നേതൃത്വം നൽകിയ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ തല്ലിതകർക്കുന്ന ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു രാജിവെച്ച് പ്രൊ ഗോപിനാഥ് രവീന്ദ്രനൊപ്പം പുറത്ത് പോകണമെന്ന് കെ എസ് യു സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി പ്രസ്താവനയിലൂടെ അറിയിച്ചു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വീണ ജോർജ്ജിൻ്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് പഴവങ്ങാടി ടൗൺ മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനവും...

0
മന്ദമരുതി : കോട്ടയം മെഡിക്കൽ കോളേജ് കെട്ടിട്ടം തകർന്നു വീണത് മൂലം...

മന്ത്രി വീണാ ജോര്‍ജ്ജിന്‍റെ വസതിയിലേക്ക് എസ്ഡിപിഐ മാര്‍ച്ച് നടത്തി

0
പത്തനംതിട്ട : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം ഇടിഞ്ഞുവീണ് യുവതി...

മനുഷ്യരെ മുഴുവൻ കൊലക്ക് കൊടുത്തിട്ട് മുഖ്യമന്ത്രിക്ക് അമേരിക്കക്ക് പോകുന്നുവെന്ന് അൻവർ

0
കൊച്ചി: കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം ഇടിഞ്ഞുവീണ് രോഗിയുടെ കൂട്ടിരുപ്പുകാരിയായ ബിന്ദു...

ഒരുക്കങ്ങളെല്ലാം പൂ‍ർണ്ണം ; കെ.സി.എല്‍ താരലേലം നാളെ

0
കേരളത്തിലെ ക്രിക്കറ്റ് ആരാധകരുടെ എല്ലാ കണ്ണുകളും തിരുവനന്തപുരത്തേക്ക്. കേരള ക്രിക്കറ്റ് ലീഗ്...