സീതത്തോട് സര്‍വീസ് സഹകരണ ബാങ്കിലെ കൂട്ടരാജി അഴിമതിക്കാര്‍ക്കെതിരെ നടപടിയെടുക്കാത്തതിനാല്‍ : പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സീതത്തോട് സര്‍വീസ് സഹകരണ ബാങ്കില്‍ കോന്നി എം.എല്‍.എ യും സി.പി.എം പ്രാദേശിക നേതാക്കളും ചേര്‍ന്ന് നടത്തിയ അഴിമതികള്‍ ചോദ്യം ചെയ്തതും അഴിമതിക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് പാര്‍ട്ടിയോട് ആവശ്യപ്പെട്ടത് അംഗീകരിക്കാത്തതുമാണ് ബാങ്ക് ഭരണസമിതി പ്രസിഡന്‍റുള്‍പ്പെടെയുള്ളവരുടെ കൂട്ടരാജിക്ക് ഇടയാക്കിയതെന്ന് ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു.

സാമ്പത്തിക തകര്‍ച്ച നേരിടുന്ന ബാങ്കിന് അധിക ബാധ്യത വരുത്തിവെക്കുന്ന മത്സ്യഫെഡ് വിപണനശാല സ്ഥാപിക്കാനുള്ള എം.എല്‍.എ യുടെ നിര്‍ദ്ദേശം പ്രസിഡന്‍റ് ഉള്‍പ്പെടെയുള്ളവര്‍ തള്ളിയിരുന്നു. അഴിമതിക്ക് കൂട്ടുനില്‍ക്കാത്തവരെ പീഡിപ്പിക്കുന്ന സി.പി.എം നയം അവസാനിപ്പിക്കണമെന്നും സി.പി.എം നേതാക്കളായ മുന്‍ സെക്രട്ടറിമാരുള്‍പ്പെടെയുള്ള ജീവനക്കാര്‍ ചേര്‍ന്ന് കോടികളുടെ തട്ടിപ്പാണ് സഹകരണ ബാങ്കില്‍ നടത്തിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

പണാപഹരണം സംബന്ധിച്ച കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയെങ്കിലും ഉന്നത ഇടപെടല്‍ കാരണം അന്വേഷണം മരവിച്ചിരിക്കുകയാണ്. ശരിയായ അന്വേഷണം നടന്നാല്‍ എം.എല്‍.എ ഉള്‍പ്പെടെയുള്ളവര്‍ അഴിക്കുള്ളിലാകും. സഹകരണവകുപ്പിന്‍റെ അന്വേഷണവും അട്ടിമറിച്ച നിലയിലാണ്. ബാങ്കിലെ നിക്ഷേപകര്‍ പണം ലഭിക്കാനായി ഹൈക്കോടതിയെ സമീപിക്കേണ്ട അവസ്ഥയില്‍ എത്തിയിരിക്കുന്നുവെന്നും ശരിയായ അന്വേഷണം നടത്തി നടപടിയെടുത്ത് നിക്ഷേപകര്‍ക്ക് പണം മടക്കി നല്‍കാന്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ പ്രതിഷേധം നേരിടേണ്ടി വരുമെന്നും ഡി.സി.സി പ്രസിഡന്‍റ് അറിയിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഘടകകക്ഷിയായ സി.പി.ഐയെ പോലും ഒഴിവാക്കി അക്രമവും കള്ളവോട്ടും നടത്തിയാണ് ബാങ്ക് ഭരണം സി.പി.എം നിലനിര്‍ത്തിയതെന്നും പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...