സംസ്ഥാന ബജറ്റില്‍ നികുതി വര്‍ദ്ധിപ്പിച്ച് സര്‍ക്കാര്‍ ജനങ്ങളെ വീണ്ടും കൊള്ളയടിക്കുന്നു : പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ മൂലം പൊറുതിമുട്ടിയ ജനങ്ങളുടെമേല്‍ പെട്രോളിനും ഡീസലിനുമുള്‍പ്പെടെ സമസ്ത മേഖലകളിലും സംസ്ഥാന ബജറ്റിലൂടെ അധിക നികുതി ചുമത്തി ജനങ്ങളെ വീണ്ടും വീണ്ടും കൊള്ളയടിക്കുകയാണെന്ന് ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നടപടികള്‍മൂലം പൊറുതിമുട്ടിയിരിക്കുന്ന ജനങ്ങളെ നികുതിഭാരം വര്‍ദ്ധിപ്പിച്ച് വീണ്ടും ദുരിതത്തിലാക്കിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ജില്ലയെ പ്രതിനിധീകരിക്കുന്ന മന്ത്രിയും ഡെപ്യൂട്ടി സ്പീക്കറും മൂന്ന് ജന പ്രതിനിധികളുമുണ്ടായിട്ടും പത്തനംതിട്ട ജില്ലയ്ക്ക് കാര്യമായ യാതൊരു പരിഗണനയും നല്‍കാത്തത് ഇവരുടെ പിടിപ്പുകേടുകൊണ്ടാണെന്ന് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ എത്തുന്ന ശബരിമലയില്‍ ഈ സീസണില്‍ റിക്കാര്‍ഡ് വരുമാനം ഉണ്ടായിട്ടുപോലും ജില്ലയിലേയും ശബരിമലയിലേയും അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുന്നതുള്‍പ്പെടെയുള്ള മറ്റ് വികസന പ്രവര്‍ത്തനങ്ങള്‍ക്കും ബജറ്റില്‍ തുക വക കൊള്ളിക്കാത്തത് പ്രതിഷേധാര്‍ഹമാണെന്ന് ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞു. ജില്ലയോടുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ അവഗണനയ്ക്കും ബജറ്റിലെ നികുതി കൊള്ളയ്ക്കുമെതിരെ കോണ്‍ഗ്രസും യു.ഡി.എഫും ശക്തമായ സമര പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...