എടത്വ: പ്രൊഫ. ടി. ശോഭീന്ദ്രൻ അനുശോചന യോഗം നടന്നു. പ്രകൃതിയെ ജീവനു തുല്യം സ്നേഹിക്കുകയും പരിസ്ഥിതിയോട് ചേര്‍ന്ന് ജീവിക്കുകയും ചെയ്ത വ്യക്തിയായിരുന്നു പ്രൊഫ. ശോഭീന്ദ്രന്‍ മാഷെന്നും പരിസ്ഥിതി പ്രവർത്തകർ അനുസ്മരിച്ചു. ‘മഴ മിത്ര ‘ത്തിൽ ചേർന്ന അനുശോചന യോഗം ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് പിഷാരത്ത് ഉദ്ഘാടനം ചെയ്തു. ആൻ്റപ്പൻ അമ്പിയായം ഫൗണ്ടേഷൻ പ്രസിഡൻ്റ് ഡോ. ജോൺസൺ വി.ഇടിക്കുള അധ്യക്ഷത വഹിച്ചു. പരിസ്ഥിതി പ്രവർത്തകർക്ക് ഒരു പാഠ പുസ്തകമായിരുന്നു ശോഭീന്ദ്രൻ മാഷെന്ന് അദ്ദേഹം അനുസ്മരിച്ചു.
ഗ്രീൻ കമ്മ്യൂണിറ്റി സ്ഥാപകൻ എടത്വ ആൻ്റപ്പൻ അമ്പിയായം അകാല ചരമം പ്രാപിച്ചതിനെ തുടർന്ന് ആൻ്റപ്പൻ അമ്പിയായം ബാക്കി വെച്ച സ്വപ്നം യുവതലമുറയിലേക്ക് എത്തിക്കുവാൻ അശ്രാന്ത പരിശ്രമം നടത്തിയ വ്യക്തിയായിരുന്നെന്നും ആൻ്റപ്പൻ അമ്പിയായം ഫൗണ്ടേഷൻ്റെ പ്രവർത്തനങ്ങൾക്ക് കരുത്ത് പകർന്ന വ്യക്തിത്വവും ‘മഴമിത്ര ‘ത്തിൻ്റെ സാക്ഷാത്ക്കാരത്തിന് വേണ്ടി അങ്ങേയറ്റം പിന്തുണ നല്കിയ മനുഷ്യ സ്നേഹി കൂടിയായിരുന്നു പ്രൊഫ. ശോഭീന്ദ്രൻ മാഷെന്ന് യോഗം പറഞ്ഞു.
കുട്ടനാട് നേച്ചർ സൊസൈറ്റി പ്രസിഡൻ്റ് ജയൻ ജോസഫ് അനുശോചന പ്രമേയം അവതരിപ്പിച്ചു. കുട്ടനാട് നേച്ചർ സൊസൈറ്റി സെക്രട്ടറി അഡ്വ.വിനോദ്, പരിസ്ഥിതി പ്രവർത്തകനും അദ്ധ്യാപകനുമായ ജി.രാധാകൃഷ്ണൻ, വർഗ്ഗീസ്, ജേക്കബ് സെബാസ്റ്റ്യൻ, അനിൽ ജോർജ്ജ് അമ്പിയായം, എൻ.ജെ സജീവ്, റോബിൻ ടി. കളങ്ങര, ബാലകൃഷ്ണൻ എന്നിവർ അനുശോചിച്ചു. ഹൃദയാഘാതം മൂലം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ പ്രൊഫ.ടി.ശോഭീന്ദ്രൻ അന്തരിച്ചത്. കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജിലെ മുന്‍ ലക്ചററും നാഷണല്‍ സര്‍വീസ് സ്‌കീം പ്രോഗ്രാം ഓഫീസറുമായിരുന്നു.
‘അമ്മ അറിയാന്‍’, ‘ഷട്ടര്‍’ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. നിലവില്‍ വനമിത്ര അവാര്‍ഡ് ജൂറി കമ്മിറ്റി അംഗമാണ്. ഗ്രീന്‍ കമ്മ്യൂണിറ്റിയുടെയും പ്രകൃതി സംരക്ഷണ സമിതിയുടെയും സംസ്ഥാന കോ ഓര്‍ഡിനേറ്ററായും പ്രവര്‍ത്തിച്ചു വരികയായിരുന്നു. പ്രകൃതിയെ ജീവനു തുല്യം സ്നേഹിക്കുകയും പരിസ്ഥിതിയോട് ചേര്‍ന്ന് ജീവിക്കുകയും ചെയ്ത വ്യക്തിയായിരുന്നു ശോഭീന്ദ്രന്‍. ഇതിനു ചേര്‍ന്ന രീതിയിലായിരുന്നു അദ്ദേഹത്തിന്റെ വസ്ത്രധാരണം. പച്ച നിറത്തിലുള്ള പാന്റ്‌സും ഷര്‍ട്ടും തൊപ്പിയുമായിരുന്നു അദ്ദേഹം സ്ഥിരമായി അണിഞ്ഞിരുന്നത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.