പത്തനംതിട്ട : പ്രശസ്ത അദ്ധ്യാപകനും സാഹിത്യക്കാരനും നടനും പത്രപ്രവർത്തകനുമായിരുന്ന പ്രൊഫ. കെ.വി തമ്പിയുടെ പതിനൊന്നാമത് അനുസ്മരണം പ്രൊഫ. കെ.വി.തമ്പി സൗഹ്യദവേദിയുടെ ആഭിമുഖ്യത്തിൽ ജൂൺ 6 വ്യാഴാഴ്ച രാവിലെ 11ന് പത്തനംതിട്ട പ്രസ്സ്ക്ലബ് ഹാളിൽ ചേരുമെന്ന് സെക്രട്ടറി സലിം പി ചാക്കോ അറിയിച്ചു. ഇതോടനുബന്ധിച്ച് മികച്ച പത്രപ്രവർത്തകനുള്ള മൂന്നാമത്തെ അവാർഡ് മംഗളം ദിനപത്രം സ്പെഷ്യൽ കറസ്പോണ്ടൻ്റും പ്രസ് ക്ലബ് പത്തനംതിട്ട ജില്ല പ്രസിഡൻ്റുമായ സജിത് പരമേശ്വരന് നഗരസഭ ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ നൽകും. പ്രസ്സ്ക്ലബ് സെക്രട്ടറി എ.ബിജു അനുസ്മരണ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിക്കും. പ്രസ് ക്ലബ് മുൻ ജില്ല പ്രസിഡൻ്റ് സണ്ണി മർക്കോസ് പ്രൊഫ. കെ.വി. തമ്പി അനുസ്മരണ പ്രഭാഷണം നടത്തും.
ഡോ അനു പി.ടി , സാം ചെമ്പകത്തിൽ , ബിജു കുര്യൻ വിനോദ് ഇളകൊള്ളൂർ , ടി.എം ഹമീദ് , എം. വി സഞ്ജു , പ്രീത് ചന്ദനപ്പള്ളി , സുനിൽ മാമൻ കൊട്ടുപ്പള്ളിൽ , പി. സജീവ് അഡ്വ. ഷബീർ അഹമ്മദ് , അഡ്വ. പി.സി.ഹരി , എം.എച്ച് ഷാജി , തോമസ് എബ്രഹാം തെങ്ങുംതറയിൽ , ജെയിംസ് ഹോളിഡേ , പി. സക്കീർശാന്തി തുടങ്ങിയവർ അനുസ്മരണം നടത്തും. പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിലെ മലയാള വകുപ്പ് മേധാവി ആയിരുന്നു പ്രൊഫ. കെ.വി തമ്പി. 1994-ൽ പുറത്തിറങ്ങിയ അടൂർ ഗോപാലാകൃഷ്ണന്റെ ” വിധേയൻ ” എന്ന ചിത്രത്തിൽ ശ്രദ്ധേയമായ വേഷത്തിൽ അഭിനയിച്ചു. അടൂർഗോപാലാകൃഷ്ണന്റെ ചിത്രങ്ങളിലാണ് അദ്ദേഹം അഭിനയിച്ചിട്ടുള്ളത്. ഖലീൽ ജിബ്രാന്റെ പ്രവാചകൻ, തകർന്ന സ്വപ്നങ്ങൾ മലയാളത്തിന് നൽകിയത് അദ്ദേഹമാണ്. സൗഹൃദങ്ങളുടെ തോഴൻ, പത്ര, ദൃശ്യമാദ്ധ്യമങ്ങളുടെ കൂടെപിറപ്പും ആയിരുന്നു പ്രൊഫ. കെ.വി തമ്പി.