റാന്നി വൈക്കം ഗവൺമെൻറ് യു പി സ്കൂളിനു മുന്നിലെ അപകട ഭീഷണിയ്ക്ക് പരിഹാരമായില്ല ; ആശങ്കയില്‍ അദ്ധ്യാപകരും വിദ്യാർത്ഥികളും

For full experience, Download our mobile application:
Get it on Google Play

റാന്നി: തിരക്കേറിയ പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിലൂടെ അമിതവേഗതയിൽ കടന്നു ‘പോകുന്ന വാഹനങ്ങൾ സ്ക്കൂൾ കോമ്പൗണ്ടിലേക്ക് മറിയുമെന്ന ആശങ്കയില്‍ റാന്നി വൈക്കം ഗവൺമെൻറ് യു പി സ്കൂളിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും. ഏതാനും ദിവസങ്ങൾക്ക് മുമ്പ് സംസ്ഥാന പാതയിൽ അപകടത്തിൽപ്പെട്ട വാഹനത്തിൻ്റെ ബംമ്പർ അടക്കമുള്ള വാഹന അവശിഷ്ടങ്ങൾ സ്കൂളിൻ്റെ മുറ്റത്ത് വീണതാണ് ആശങ്കയ്ക്ക് കാരണം. സ്കൂൾ തിങ്കളാഴ്ച തുറക്കാൻ ഇരിക്കെ അധികൃതർ അടിയന്തിരമായി ഇടപെടണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം. ഇതു സംബന്ധിച്ച് ജനമൈത്രി പോലീസ് സമിതിയും താലൂക്ക് വികസന സമിതിയിലും സ്കൂൾ അധികൃതർ പരാതി ഉന്നയിച്ചു.

റോഡ് വികസനത്തിന് സ്കൂളിൻ്റെ ഭൂമി വിട്ടു നൽകിയതിന് ശേഷമാണ് സ്കൂൾ കോമ്പൗണ്ടിൻ്റെ വിസ്തൃതി കുറഞ്ഞത്. കോമ്പൗണ്ടിനോട് ചേർന്നാണ് സംസ്ഥാന പാത കടന്നു പോകുന്നത്. വാഹനങ്ങളുടെ അമിതവേഗം മൂലം പ്രദേശത്ത് അപകടങ്ങളും പതിവാകുന്നതും ആശങ്ക വർദ്ധിക്കുന്നു. ഇവിടെ വേഗ നിയന്ത്രണ സംവിധാനങ്ങളും മുന്നറിയിപ്പ് ബോർഡുകളും കുറവാണ്. സംസ്ഥാന പാതയുടെ നിർമ്മാണ ചുമതലയുള്ള കെ.എസ്.ടി.പിക്ക് നിരവധി തവണ പരാതി നൽകിയിട്ടും സംരക്ഷണ ഇരുമ്പ് വേലി സ്ഥാപിക്കാൻ ഫണ്ടില്ല എന്നാണ് കിട്ടിയിരിക്കുന്ന മറുപടി.

ഇരുന്നൂറ്റിയന്‍പതോളം കുട്ടികൾ പഠിക്കുന്ന റാന്നി ഗവ യു പി സ്കൂളിന് 200 വർഷത്തിലേറെ പഴക്കമുണ്ട്. സംസ്ഥാന പാതയിൽ നിന്നും 15 അടി താഴ്ചയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ജി.ഐ പൈപ്പുകൾ കൊണ്ട് വേലി കുറച്ചുഭാഗത്ത് സ്ഥാപിച്ചുവെങ്കിലും കോമ്പൗണ്ടിൻ്റെ പകുതി സ്ഥലത്തെ ഇവ നിർമിച്ചിട്ടുള്ളു. ബാക്കി സ്ഥലം തുറസായി കിടക്കുകയാണ്. ഇവിടെ സ്ഥാപിച്ച ജി.ഐ പൈപ്പ് കൊണ്ടുള്ള വേലിയുടെ പല ഭാഗങ്ങളും ഇപ്പോൾ തുരമ്പിച്ചും തുടങ്ങി. കഴിഞ്ഞ രണ്ട് വർഷത്തിനകം സ്കൂൾ അധികൃതർ നിരവധി തവണ പരാതി നൽകിയിട്ടും നടപടി ഉണ്ടായിട്ടില്ല

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലഹരിക്കേസ്; പ്രതികളായ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ നേരത്തെ തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്ന് വിശദീകരണം

0
കൊച്ചി: കാസര്‍കോട് ലഹരിക്കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി. അറസ്റ്റിലായ...

നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് കർശന ശിക്ഷ; ലഹരിക്കേസിൽ പിടിയിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ പുറത്താക്കി

0
കാസർകോട്: കാസർകോട് ലഹരി കേസിൽ അറസ്റ്റിലായ പ്രവർത്തകനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി...

കേരളത്തിന്റെ എയിംസ് ആവശ്യം പരിഗണനയിൽ; പ്രഖ്യാപനം ശരിയായ സമയത്തുണ്ടാകുമെന്ന് കേന്ദ്ര മന്ത്രി

0
ദില്ലി: കേരളത്തിന് എയിംസ് ഉചിതമായ സമയത്ത് ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കുമെന്ന് കേന്ദ്രമന്ത്രി...

എൻജിനീയറിങ് സ്പോട്ട് അഡ്മിഷൻ പ്രതിസന്ധി: വിദ്യാർത്ഥികളുടെ ആശങ്കയകറ്റി മന്ത്രി റോജി എം ജോൺ

0
തിരുവനന്തപുരം: സര്‍ക്കാര്‍ -എയ്ഡഡ് എന്‍ജിനീയറിങ് കോളേജുകളിലെ കേന്ദ്രീകൃത സ്‌പോട്ട് അഡ്മിഷന്‍ പ്രതിസന്ധിയില്‍...