ന്യൂഡൽഹി : ഉത്തരാഖണ്ഡിലെ ഹോട്ടലില്‍ കൊൽക്കത്ത സ്വദേശിയായ പ്രൊഫസറെ മരിച്ച നിലയില്‍ കണ്ടെത്തി. കൊൽകത്തയിലെ ജാദവ്പൂർ സർവകലാശാലയിലെ പ്രൊഫസറായ മെയ്നെക്ക് പാലിനെയാണ് കൈയും കഴുത്തും മുറിച്ച നിലയിൽ കണ്ടെത്തിയത്. പ്രഫസറുടേത് ആത്മഹത്യയെന്നാണ് പോലീസ് റിപ്പോർട്ടുകൾ പറയുന്നത്. മെയ്നെക്ക് പാൽ രണ്ട് സുഹൃത്തുകൾക്കൊപ്പം ഉത്തരാഖണ്ഡിലേക്ക് യാത്ര തിരിച്ചു. യാത്രയുടെ ഇടക്കുവെച്ച് മക്കളെ മിസ്സ് ചെയ്യുന്നുവെന്നും തിരികെ പോവുകയാണെന്ന് പറയുകയും തുടർന്ന് ഇയാൾ മടങ്ങുകയായിരുന്നുവെന്നും സുഹൃത്തുക്കള്‍ പറഞ്ഞു. പാല്‍ തിരികെ കൊല്‍ക്കത്തയിലേക്ക് പോകാതെ ലാൽകുവാനിലെ ഒരു ഹോട്ടലിൽ മുറിയെടുക്കുകയായിരുന്നു. പിറ്റേദിവസം വീട്ടിലേക്ക് പോകുമെന്ന് പറഞ്ഞുവെങ്കിലും യാത്ര തിരിച്ചില്ല. വെള്ളിയാഴ്ച വൈകീട്ട് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും കിട്ടാതെ വന്നപ്പോൾ കുടുംബം ഹോട്ടലുമായി ബന്ധപ്പെടുകയായിരുന്നു. ഹോട്ടൽ ജീവനക്കാർ കതക് പൊളിച്ച് മുറിക്ക് ഉള്ളിൽ കയറിയപ്പോൾ പാലിൻ്റെ മൃതദേഹം കുളിമുറിയിൽ കണ്ടെത്തുകയായിരുന്നു. പലിന്റെ കൈയിലും കഴുത്തിലും ആഴത്തിലുള്ള മുറിവുകളും ഉണ്ടായിരുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1