ഇടുക്കി: തന്റെ കൈ വെട്ടിയ കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികള്‍ ചില പ്രാകൃതവിശ്വാസങ്ങളുടെ ഇരകളെന്ന് തൊടുപുഴ ന്യൂമാന്‍ കോളജ് മുന്‍ പ്രൊഫസര്‍ ടി. ജെ ജോസഫ്. ശിക്ഷയിലൂടെ ഇരയ്ക്ക്നീതി കിട്ടിയെന്ന വിശ്വാസം തനിക്കില്ലെന്നും രാജ്യത്തിനാണ് നീതി കിട്ടിയതെന്നും അദ്ദേഹം പ്രതികരിച്ചു. തന്റെയും തന്നെ ഉപദ്രവിച്ചവരുടെയും മുറിവുകള്‍ മാറട്ടെയെന്നും ഒന്നാം പ്രതിയെ കിട്ടാത്തത് നീതിന്യായ വ്യവസ്ഥയുടെ പരാജയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2010 മാർച്ച് 23ന് തൊടുപുഴ ന്യൂമാൻ കോളജില്‍ നടന്ന രണ്ടാം സെമസ്റ്റർ ബികോം മലയാളം ഇന്റേണൽ പരീക്ഷയുടെ ചോദ്യപേപ്പറിൽ മതനിന്ദയുണ്ടെന്നാരോപിച്ചാണ് പ്രൊഫസർ ടിജെ ജോസഫിന്റെ കൈവെട്ടിയത്. 2010 ജൂലൈ നാലിന് പള്ളിയില്‍നിന്ന് മടങ്ങുന്നതിനിടെയായിരുന്നു ആക്രമണം. കൃത്യത്തിന് വിദേശത്തുനിന്നടക്കം സാമ്പത്തിക സഹായം ലഭിച്ചെന്നും പ്രതികൾക്ക് സംഭവത്തിന് മുന്‍പും ശേഷവും പ്രാദേശിക പിന്തുണകിട്ടിയെന്നുമാണ് കണ്ടെത്തൽ. കേസില്‍ ആറുപേര്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. അഞ്ചുപേരെ വെറുതേവിട്ടു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.