ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ ഫിനാൻഷ്യൽ അക്കൗണ്ടിംഗ് സോഫ്റ്റ്‍വെയറിന്റെ ഡെവലപ്മെന്റും മെയിന്റനൻസും വിഭാഗത്തിലേക്ക് പ്രോഗ്രാമറെ നിയമിക്കുന്നു. സർവ്വകലാശാലയ്ക്ക് വേണ്ടി നാഷണൽ ഇൻഫർമാറ്റിക് സെന്ററിന്റെ കാക്കനാട് ഓഫീസിലായിരിക്കും നിയമനം. നിയമന കാലാവധി ഒരു വർഷമായിരിക്കും. കമ്പ്യുട്ടർ സയൻസിൽ ബി. എസ്‍സി./ ബി സി എ/എം. സി. എ./ കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ബി. ടെക്. അല്ലെങ്കിൽ എം. ടെക്. എന്നീ യോഗ്യതകളിലേതെങ്കിലും നേടിയവർക്ക് അപേക്ഷിക്കാം. അപേക്ഷകർക്ക് പി. എച്ച്. പി. ആപ്ലിക്കേഷനിലും ഡാറ്റാബേസിലും കുറഞ്ഞത് ഒരു വർഷമെങ്കിലും ജോലിപരിചയം ഉണ്ടായിരിക്കണം. പ്രതിമാസ വേതനം 25,000/- താല്പര്യമുളള ഉദ്യോഗാർത്ഥികൾ ജനുവരി 17 ന് രാവിലെ 10ന് സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലുളള ഭരണനിർവ്വഹണ കേന്ദ്രത്തിൽ നടത്തുന്ന വാക് – ഇൻ – ഇന്റർവ്യൂവിൽ അസൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പും ബയോഡാറ്റയും സഹിതം പങ്കെടുക്കണമെന്ന് സർവ്വകലാശാല അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in സന്ദർശിക്കുക.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക