വർക്കല മിനി സിവിൽ സ്റ്റേഷന്റെ രണ്ടാം ഘട്ടം തുറന്നു : നാല് വില്ലേജ് ഓഫീസുകൾ കൂടി സ്മാർട്ടായി

For full experience, Download our mobile application:
Get it on Google Play

വർക്കല : മിനി സിവിൽ സ്റ്റേഷനിൽ നിർമാണം പൂർത്തിയായ ബഹുനില മന്ദിരത്തിന്റെയും വർക്കല നിയോജക മണ്ഡലത്തിലെ നാല് സ്മാർട്ട് വില്ലേജ് ഓഫീസുകളുടെയും ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍ നിര്‍വഹിച്ചു. കേരളത്തിലെ എല്ലാ വില്ലേജ് ഓഫീസുകളെയും ഘട്ടം ഘട്ടമായി സ്മാർട്ടാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. എല്ലാവർക്കും ഭൂമിയെന്ന ആശയം പ്രാവർത്തികമാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ഓരോ കുടുംബങ്ങൾക്കും റവന്യൂ കാർഡ് സംവിധാനം നിലവിൽ വരുന്നതോടെ റവന്യൂ വകുപ്പ് സമ്പൂർണ്ണമായും സ്മാർട്ടാകുമെന്നും മന്ത്രി പറഞ്ഞു. നാല് കോടി 42 ലക്ഷം രൂപ വിനിയോഗിച്ച് 674 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് മിനി സിവിൽ സ്റ്റേഷന്റെ രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തികൾ പൂർത്തിയാക്കിയത്. രണ്ടാം ഘട്ടമായി നിർമിച്ച രണ്ടും മൂന്നും നിലകളിലായി സബ് ആര്‍.ടി.ഒ, അസിസ്റ്റന്റ് രജിസ്ട്രാര്‍ ഓഫ് കോ- ഓപ്പറേറ്റീവ് സൊസൈറ്റീസ്, ചൈല്‍ഡ് ഡെവലപ്‌മെന്റ് പ്രൊജക്ട് ഓഫീസ്, ജി.എസ്.ടി ഓഡിറ്റിംഗ്, കയര്‍ ഇന്‍സ്‌പെക്ഷന്‍, ഫുഡ് ആന്‍ഡ് സേഫ്റ്റി, അസിസ്റ്റന്റ് ലേബര്‍ ഓഫീസ് തുടങ്ങി ഏഴ് സര്‍ക്കാര്‍ ഓഫീസുകളാണ് പ്രവര്‍ത്തനം ആരംഭിച്ചത് . താഴത്തെ നിലയില്‍ വര്‍ക്കല താലൂക്ക് ഓഫീസും തെരഞ്ഞെടുപ്പ് വിഭാഗവുമാണ് പ്രവര്‍ത്തിക്കുന്നത്.

പത്തനംതിട്ട മീഡിയയിൽ പ്രസിദ്ധീകരിക്കുവാനുള്ള വാർത്തകൾ ആർക്കും എവിടെനിന്നും നൽകാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോർട്ടലുകളിൽ ഒന്നായ പത്തനംതിട്ട മീഡിയയിൽ പ്രസിദ്ധീകരിക്കുവാനുള്ള വാർത്തകൾ ആർക്കും എവിടെനിന്നും നൽകാം. ഗൂഗിൾ മലയാളത്തിൽ ടൈപ്പ് ചെയ്ത വാർത്തയോടൊപ്പം ഉചിതമായ ചിത്രവും നൽകേണ്ടതാണ്. വാർത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നൽകണം. പത്രത്തിൽ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാർത്തകൾ പ്രസിദ്ധീകരിക്കുന്നതല്ല. വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയൽ ബോർഡിൽ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാർത്തകളും വിവരങ്ങളും ചീഫ് എഡിറ്റർക്ക് കൈമാറാം. ഇൻഫോർമറെക്കുറിച്ചുള്ള വിവരങ്ങൾ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാർത്തകൾ നൽകുവാൻ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോർട്ടലിൽ പരസ്യം നൽകുവാൻ   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റർ  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിദേശസംഭാവന നിയന്ത്രണ നിയമത്തിന്റെ ചട്ടങ്ങൾ കേന്ദ്രസർക്കാർ ഭേദഗതി ചെയ്തത് നിശ്ചിത താല്പര്യത്തോടെയെന്ന് എഎ റഹീം

0
തിരുവനന്തപുരം: വിദേശസംഭാവന നിയന്ത്രണ നിയമത്തിന്റെ ചട്ടങ്ങൾ കേന്ദ്രസർക്കാർ ഭേദഗതി ചെയ്തത് നിശ്ചിത...

ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിൽ കക്ഷി ചേർന്ന് എൻഫോഴ്സ്മെന്റ് ഡയറക്ട‌റേറ്റും

0
തിരുവനന്തപുരം: ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിൽ കക്ഷി ചേർന്ന് എൻഫോഴ്സ്മെന്റ് ഡയറക്ട‌റേറ്റും....

എഫ്സിആർഎ ചട്ട ഭേദഗതി ബിൽ സംശയാസ്പദവും മൗലിക അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റവുമാണെന്ന് ഓർത്തഡോക്സ് സഭ

0
തിരുവനന്തപുരം: എഫ്സിആർഎ ചട്ട ഭേദഗതി ബിൽ സംശയാസ്പദവും മൗലിക അവകാശങ്ങൾക്ക് മേലുള്ള...

പാസ്‌പോര്‍ട്ട് പൗരത്വം തെളിയിക്കാനുള്ള രേഖയല്ല എന്ന് വിദേശകാര്യമന്ത്രാലയം

0
ഡൽഹി: പാസ്‌പോര്‍ട്ട് പൗരത്വം തെളിയിക്കാനുള്ള രേഖയല്ല എന്ന് വിദേശകാര്യമന്ത്രാലയം, യാത്രാരേഖ മാത്രമാണെന്ന്...