വായ്പ്പൂര് സഹകരണ ബാങ്കിന്‍റെ പുരോഗതി ജനകീയ നേട്ടം : പ്രസിഡന്‍റ്

For full experience, Download our mobile application:
Get it on Google Play

വായ്പ്പൂര് : വജ്രജൂബിലി നിറവ് ആഘോഷിക്കുന്ന വായ്പ്പൂര് സര്‍വ്വീസ് സഹകരണ ബാങ്കിന്‍റെ വിജയം ജനകീയ നേട്ടമെന്ന് പ്രസിഡന്‍റ് ഉഷാ ശ്രീകുമാര്‍ പറഞ്ഞു. 1964ല്‍ നമ്മുടെ നാട്ടിലെ പുരോഗമന ചിന്താഗതിക്കാരായ ഒരു കൂട്ടം സഹകാരികള്‍ ചേര്‍ന്ന് രൂപീകരിച്ച ബാങ്ക് ഇന്ന് ആധുനിക കാലഘട്ടത്തിന്‍റെ എല്ലാ പുത്തന്‍ ബാങ്കിംഗ് സംവിധാനങ്ങളോടും കൂടി പത്തനംതിട്ട ജില്ലയിലെ തന്നെ പ്രമുഖ ക്ലാസ് വണ്‍ ബാങ്കായി നിലനില്‍ക്കുകയാണ്. സാധാരണക്കാരേയും കൃഷിക്കാരേയും സഹായിക്കുന്നതിനായി വളം ഡിപ്പോ, നീതി സ്റ്റോര്‍, നീതി മെഡിക്കല്‍ സ്റ്റോര്‍ എന്നിവ പ്രവര്‍ത്തിച്ചു വരുന്നു. മികച്ച ബാങ്കിംങ് പ്രവര്‍ത്തനത്തിനുള്ള അംഗീകാരമായി സഹകരണ വകുപ്പ് മോഡല്‍ കോപ്പറേറ്റീവ് സൊസൈറ്റിയായി ഈ വര്‍ഷം ബാങ്കിനെ തിരഞ്ഞെടുത്തിട്ടുണ്ട്. കുളത്തൂരില്‍ പുതിയ ബ്രാഞ്ച് ആരംഭിച്ചു. പാടിമണ്ണില്‍ പുതിയ ബ്രാഞ്ച് ആരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. എടി.എം കൗണ്ടറും സായാഹ്ന കൗണ്ടറിനുമുള്ള നടപടി ക്രമങ്ങള്‍ ആരംഭിക്കും. കഴിഞ്ഞ കാലങ്ങളിലെ അഭിമാനകരമായ പ്രവര്‍ത്തനങ്ങളുടെ പട്ടികയിലേയ്ക്ക് ഒരു പൊന്‍തൂവലായി ബാങ്കിന്‍റെ നവീകരിച്ച ഹെഡ് ഓഫീസ് മന്ദിരത്തിന്‍റെ ഉദ്ഘാടനം നടത്തുകയാണ്. ഇതുവരെ സഹകാരികള്‍ നല്‍കിയ പിന്തുണക്കും സഹായത്തിനും നന്ദി അറിയിക്കുന്നുവെന്നും പ്രസിഡന്‍റ് അറിയിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സർവ്വകലാശാലകളിൽ പുതിയ രാഷ്ട്രീയ പോര്; ആർ.എസ്.എസ് ചടങ്ങിലെ വി.സിമാരുടെ സാന്നിധ്യം വൻ ചർച്ചയാകുന്നു

0
തിരുവനന്തപുരം: ആർഎസ്എസ് പരിപാടിയിൽ അതിഥിയായി സർവകലാശാല വൈസ് ചാൻസലർമാർ. ആർഎസ്എസ് തലവൻ...

ഝാർഖണ്ഡിൽ വീണ്ടും ഖനി ദുരന്തം; അനധികൃത ഖനിയിൽ വിഷവാതകം ശ്വസിച്ച് നാല് തൊഴിലാളികൾ മരിച്ചു

0
റാഞ്ചി: ജാര്‍ഖണ്ഡിലെ റാംഗഡ് ജില്ലയിൽ ഖനിയില്‍ ജോലി ചെയ്യുന്നതിനിടെ വിഷവാതകം ശ്വസിച്ച്...

നഷ്ടപരിഹാരം വൈകിയതിൽ കടുത്ത പ്രകോപനം; ഓഫീസ് മുറിയിൽ കയറി സർക്കാർ ഉദ്യോഗസ്ഥന്റെ മുഖത്ത് ചെരിപ്പുകൊണ്ടടിച്ച്...

0
ബെംഗളൂരു: കാർഷിക വിളയുടെ നഷ്ടപരിഹാരം വൈകിയതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ചെരുപ്പൂരി അടിച്ച്...

കാഫിർ സ്ക്രീൻഷോട്ട് കേസിൽ നിർണ്ണായക വഴിത്തിരിവ്; ഉറവിടം സംബന്ധിച്ച പ്രധാന വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചു

0
കോഴിക്കോട്: കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ നിര്‍ണായക വിവരം പ്രത്യേക അന്വേഷണ സംഘത്തിന്....