30 ലക്ഷത്തിലധികം വിലവരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ പോലീസ് പിടികൂടി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിക്ക് സമീപം വാടകയ്ക്ക് എടുത്ത വീട്ടിൽ കച്ചവടത്തിന് സൂക്ഷിച്ച നിലയിൽ 30 ലക്ഷത്തോളം രൂപ വില വരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. ദിവസങ്ങളോളം നടത്തിയ നിരീക്ഷണത്തിനൊടുവിൽ ഇന്ന് രാവിലെ ഡാൻസാഫ് സംഘത്തിന്റെയും ആറന്മുള പോലീസിന്റെയും സംയുക്ത പരിശോധനയിലാണ് സീതത്തോട് കോട്ടമൺപാറ കിഴക്കേ പതാലിൽ രാജൻ കുട്ടിയുടെ മകൻ ബിനുരാജ് വാടകയ്ക്കെടുത്ത വീട്ടിൽ നിന്ന് ഇവ കണ്ടെടുത്തത്. വിവിധ ഇനങ്ങളിൽ പ്പെട്ട 37000 ലധികം പുകയില ഉൽപ്പന്ന പായ്ക്കറ്റുകൾ പിടിച്ചെടുത്തു.

രാവിലെ പത്തു മണിയോടെ ആരംഭിച്ച റെയ്ഡ് ഉച്ചയ്ക്ക് ശേഷവും തുടർന്നു. ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ സ്ഥലം സന്ദർശിച്ചു. ഡാൻസാഫ് ജില്ലാ നോഡൽ ഓഫീസറും നാർകോട്ടിക് സെൽ ഡി വൈ എസ് പിയുമായ കെ എ വിദ്യാധരന്റെയും പത്തനംതിട്ട ഡി വൈ എസ് പി എസ് നന്ദകുമാറിന്റെയും നേതൃത്വത്തിലാണ് പരിശോധന നടന്നത്. രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. ഇവർ ഭാര്യാഭർത്താക്കന്മാരാണ്. ഡി വൈ എസ് പിയുടെ നേതൃത്വത്തിൽ അവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. കസ്റ്റഡിയിലുള്ളവർ ബിനുരാജിന്റെ അടുത്ത ബന്ധുക്കളാണ്. ഇവർ കോഴഞ്ചേരി കോഴിപ്പാലത്തിനടുത്ത് വാടകയ്ക്ക് എടുത്തുകൊടുത്ത ഒരു കടയിലെ വാഴക്കുല കച്ചവടത്തിന്റെ മറവിലാണ് പുകയില ഉൽപ്പന്നങ്ങൾ ബിനുരാജ് വിറ്റഴിച്ചുകൊണ്ടിരുന്നത്.

ഒളിവിൽ പോയ ബിനുരാജിനായി തിരച്ചിൽ ഊർജിതപെടുത്തിയിട്ടുണ്ട്. പരിശോധനയിൽ ഒരു ലക്ഷത്തിലധികം രൂപയും പോലീസ് കണ്ടെടുത്തു. ഈ വീടിന് സമീപം വേറെ രണ്ട് വീടുകൾ കൂടി ഇയാൾ വാടകയ്ക്ക് എടുത്തിട്ടുണ്ട്. ജില്ലയിൽ സമീപ കാലത്ത് നടന്ന ഏറ്റവും വലിയ റെയ്ഡ് ആണ് കോഴഞ്ചേരിയിൽ നടന്നത്. ഇതുമായി ബന്ധപ്പെട്ട അന്വേഷണം ഡാൻസാഫ് ടീമും ആറന്മുള പോലീസും തുടരുകയാണ്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് പോലീസ് നടപടി. കഴിഞ്ഞ കുറെ ആഴ്ചകളായി സൂക്ഷിച്ചിരുന്ന ലഹരിവസ്തുക്കളാണ് ഇപ്പോൾ പിടിച്ചെടുത്തിരിക്കുന്നത്.

കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഓണക്കാലത്ത് ചില്ലറ കച്ചവടത്തിനായി സൂക്ഷിച്ചിരുന്നതാണ് ഇവ. ലഹരിവസ്തുക്കളുടെ ചില്ലറ വില്പനക്കായി ഉപയോഗിച്ചിരുന്ന മൂന്നു ഇരുചക്ര വാഹനങ്ങളും പിടിച്ചെടുത്തു. ആറന്മുള പോലീസ് ഇൻസ്‌പെക്ടർ സി കെ മനോജ്‌, ഡാൻസാഫ് സംഘത്തിലെ എസ് ഐ അജി സാമൂവൽ, സി പി ഓമാരായ മിഥുൻ ജോസ്, ശ്രീരാജ്, അഖിൽ, ബിനു, സുജിത് എന്നിവരും, ആറന്മുള എസ് ഐ അനിരുദ്ധൻ, എ എസ് ഐ വിനോദ്, എസ് സി പി ഓ സുജ, സി പി ഓ രാകേഷ് എന്നിവരും റെയ്‌ഡിൽ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...