Monday, July 7, 2025 11:15 am

മതപരിവർത്തന നിരോധന ബിൽ ; കർണാടക നിയമസഭ ഇന്ന് ചർച്ച ചെയ്യും

For full experience, Download our mobile application:
Get it on Google Play

കർണാടക : മതപരിവർത്തന നിരോധന ബിൽ കർണാടക നിയമസഭ ഇന്ന് ചർച്ചചെയ്യും. ജെ ഡി എസ് പിന്തുണയോടെ നിയമ നിർമ്മാണ കൗൺസിലിൽ ബിൽ പാസാക്കാനാണ് നീക്കം. ബില്ലിനെതിരെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ബി​ല്ലി​നെ​തി​രെ ബു​ധ​നാ​ഴ്ച ബം​ഗ​ളൂ​രു​വി​ൽ 40ല​ധി​കം മ​നു​ഷ്യ​വ​കാ​ശ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ നൂ​റു​ക​ണ​ക്കി​നു പേ​രെ പ​ങ്കെ​ടു​പ്പി​ച്ച് പ്ര​തി​ഷേ​ധ​റാ​ലി​യും ന​ട​ന്നു. ചൊ​വ്വാ​ഴ്ച മ​ത​പ​രി​വ​ർ​ത്ത​ന നി​രോ​ധ​ന ബി​ൽ അ​വ​ത​രി​പ്പി​ച്ച​പ്പോ​ൾ പ്ര​തി​ഷേ​ധി​ച്ച് കോ​ൺ​ഗ്ര​സ് സ​ഭ ന​ട​പ​ടി​ക​ൾ ബ​ഹി​ഷ്ക​രി​ച്ചി​രുന്നു.

പ്രതിപക്ഷ ബഹളത്തിനിടെ മതംമാറ്റത്തിന് സങ്കീര്‍ണമായ നടപടികളും കടുത്ത ശിക്ഷയും നിര്‍ദേശിക്കുന്ന ബില്ലാണ് സഭയില്‍ അവതരിപ്പിച്ചത്. കോണ്‍ഗ്രസ് ജെ‍ഡിഎസ് അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി ബില്ലിനെതിരെ പ്രതിഷേധിച്ചിരുന്നു. എന്നാല്‍ സംസ്ഥാനത്ത് നിയമം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വിവാഹത്തിന് വേണ്ടിയുള്ള മതപരിവർത്തനം നിയമ വിരുദ്ധമാണെന്ന് വ്യക്തമാക്കി അലഹബാദ് ഹൈക്കോടതി വിധി പ്രസ്താവിച്ചതിന് പിന്നാലെയാണ് കർണാടകയും നിയമം നടപ്പാക്കാൻ തീരുമാനിച്ചത്. നേരത്തെ ഉത്തർപ്രദേശ്, ഗുജറാത്ത്, മദ്ധ്യപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങൾ മതപരിവർത്തനത്തിനെതിരെ നിയമം പാസാക്കിയിരുന്നു.

നിർബന്ധിത മതമാറ്റം നടത്തുവർക്ക് 10 വർഷം വരെ തടവ് ശിക്ഷയും ഒരു ലക്ഷം രൂപ വരെ പിഴയും നിർദ്ദേശിക്കുന്നതാണ് ബിൽ. പ്രതിപക്ഷ പാർട്ടികൾ ബില്ലിനെ ശക്തമായി എതിർത്തു. പകർപ്പ് ലഭിച്ചില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം. നിർബന്ധിച്ചോ, സമ്മർദം ചെലുത്തിയോ, കബിളിപ്പിച്ചോ, വിവാഹ വാഗ്ദാനം നൽകിയോ മതപരിവർത്തനം നടത്തുന്നത് പുതിയ നിയമപ്രകാരം കുറ്റകരമായിരിക്കും. മതം മാറ്റപ്പെട്ട വ്യക്തിയുടെ കുടുംബം നൽകുന്ന പരാതി പ്രകാരം പോലീസിന് കേസെടുക്കാം.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കേന്ദ്രമന്ത്രി സുരേഷ് ഗോപി ധരിച്ച മാലയിൽ പുലിപ്പല്ലാണെന്ന പരാതിയിൽ നോട്ടീസ് നൽകാൻ വനംവകുപ്പ്

0
കൊച്ചി: നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി ധരിച്ച മാലയിൽ പുലിപ്പല്ലാണെന്ന പരാതിയിൽ...

മല്ലപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കെ. ദാമോദരൻ അനുസ്മരണം നടത്തി

0
മല്ലപ്പള്ളി : താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കെ. ദാമോദരൻ...

കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ ഭാ​ഗ്യതാര ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന്

0
തിരുവനന്തപുരം : കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ ഭാ​ഗ്യതാര ലോട്ടറിയുടെ നറുക്കെടുപ്പ്...

പടുതോട് എസ്എൻഡിപി യോഗം ശാഖാ വാർഷിക പൊതുയോഗം ഉദ്‌ഘാടനം ചെയ്തു

0
പടുതോട് : വാലാങ്കര 1358-ാം നമ്പർ എസ്എൻഡിപി യോഗം ശാഖാ...