ഈ വർഷം ഏറ്റവും കൂടുതൽ ഓർഡർ ചെയ്ത ഭക്ഷണത്തിന്റെ പട്ടിക പുറത്ത് വിട്ട് സ്വി​ഗി

For full experience, Download our mobile application:
Get it on Google Play

ഈ വർഷം ഏറ്റവും കൂടുതൽ ഓർഡർ ചെയ്ത ഭക്ഷണങ്ങളുടെ പട്ടിക പുറത്തുവിട്ട് മുൻനിര ഫുഡ് ഡെലിവറി ആപ്ലിക്കേഷനായ സ്വി​ഗി. ഇത്തവണയും ചിക്കൻ ബിരിയാണിയാണ് മുൻപിൽ. കഴിഞ്ഞ ആറ് വർഷങ്ങളായി തുടർച്ചയായി ബിരിയാണിയാണ് പട്ടികയിൽ ഒന്നാമത് നൽക്കുന്നത്. ഈ വർഷത്തെ കണക്ക് പ്രകാരം ഒരു മിനിറ്റിൽ 115 ബിരിയാണികളാണ് ഓർഡർ ചെയ്യപ്പെടുന്നത്.

കഴിഞ്ഞ വർഷം ഒരു മിനിറ്റിൽ 90 ബിരിയാണികളാണ് വിറ്റിരുന്നത്. ചിക്കൻ ബിരിയാണിയേക്കാൾ 4.3 മടങ്ങ് കുറവാണ് വെജ് ബിരിയാണി ഓർഡർ ചെയ്യുന്നതിന്റെ തോത്. കൊൽക്കത്ത, ചെന്നൈ, ഹൈജരാബാജ്, ലഖ്നൗ എന്നീ ന​ഗരങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ ബിരിയാണികൾ ഓർഡർ ചെയ്തിരിക്കുന്നത്.

മംബൈയിൽ ജനം ഏറ്റവും കൂടുതൽ ഓർഡർ ചെയ്തത് ദാൽ കിച്ഡിയാണ്. ജയ്പൂർ ദാൽ ഫ്രൈയും, ഡൽഹി ദാൽ മഖ്നിയും ഓർഡർ ചെയ്തപ്പോൾ ബം​ഗളൂരുവിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ളത് മസാല ദോശയ്ക്കായിരുന്നു. ഏറ്റവും കൂടുതൽ തവണ ഓർഡർ ചെയ്യപ്പെട്ട പലഹാരം സമൂസയാണ്. തൊട്ടുപിന്നാലെ പാവ് ഭാജിയാണ്. മധുരപലഹാരങ്ങളിൽ ഒന്നാം സ്ഥാലം ​ഗുലാബ് ജാമുണിനാണ്. രണ്ടാം സ്ഥാനം രസ്മലായിയും സ്വന്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മന്ദമരുതി – വെച്ചൂച്ചിറ റോഡിൽ മാലിന്യം തള്ളുന്നു

0
റാന്നി : മന്ദമരുതിയിലെ ജനവാസ മേഖലയോട് ചേർന്ന് സാമൂഹ്യ വിരുദ്ധർ വ്യാപകമായി...

ആകാശത്തിൽ വട്ടമിട്ട് പറന്നത് പത്ത് സെക്കന്റോളം, നിലയ്ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ നിലത്തിറക്കാതെ മടങ്ങി

0
നിലയ്ക്കൽ: ശബരിമല നിലയ്ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ പത്ത് സെക്കന്റോളം...

തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്നും വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്നും കാണിച്ച് റാപ്പർ വേടൻ പരാതി നൽകി

0
കൊച്ചി: തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്നും വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്നും കാണിച്ച് റാപ്പർ...

സപ്ലൈക്കോ ഓണം ഫെസ്റ്റ് : കോന്നി താലൂക്ക് ഫെയറിന് തുടക്കമായി

0
കോന്നി : സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന കോന്നി...