ചെങ്ങന്നൂര്‍ : സംസ്ഥാന ഗവണ്മെന്‍റിന്‍റെ കൃഷിവകുപ്പിനു കീഴിൽ “ഞങ്ങളും കൃഷിയിലേക്ക്” എന്ന പദ്ധതിയുടെ ഭാഗമായി ഐ.എച്ച്.ആർ.ഡി ചെങ്ങന്നൂർ എഞ്ചി നീയറിങ് കോളേജിലെ എന്‍ എസ്എസ് യൂണിറ്റിന്‍റെ ആഭിമുഖ്യത്തിൽ പച്ചക്കറി കൃഷിക്ക് തുടക്കമായി. കോളേജിന്‍റെ 30 സെന്‍റ് സ്ഥലത്ത് വിവിധ തരത്തിലുള്ള പച്ചക്കറി തൈകൾ നട്ടുകൊണ്ടാണ് പദ്ധതി ആരംഭിച്ചത്. കോളേജ് പ്രിൻസിപ്പാൾ ഡോ. സ്മിതാ ധരൻ പദ്ധതി ഉദ്‌ഘാടനം ചെയ്തു. കൃഷി അസ്സി. ഡയറക്ടർ ശ്രീമതി. ഗീത എസ്, ചെങ്ങന്നൂർ കൃഷി ഓഫീസർ ശ്രീ. റോയി, എന്‍ എസ് എസ് യൂണിറ്റ് പ്രോഗ്രാം ഓഫീസർ ശ്രീ. വിബേഷ് വി പണിക്കർ, ഐ എച്ച് ആര്‍ ഡി എന്‍ എസ് എസ് കോർഡിനേറ്റർ ഡോ. സി ആർ അജിത് സെൻ,പിറ്റിഎ സെക്രട്ടറി ശ്രീ. വിനോദ് പി ആർ, മറ്റ് അദ്ധ്യാപകർ, എന്‍ എസ് എസ് യൂണിറ്റിലെ വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.
ഞങ്ങളും കൃഷിയിലേക്ക്” പദ്ധതി ചെങ്ങന്നൂർ എഞ്ചിനീയറിങ് കോളേജിൽ തുടക്കമായി
RECENT NEWS
Advertisment