സലാല: സലാലയിലെ ആദ്യകാല പ്രവാസിയും വ്യവസായ പ്രമുഖനുമായ മുഹമ്മസ് മൂസ (76) നാട്ടിൽ നിര്യാതനായി. പക്ഷാഘാതത്തെ തുടർന്ന് മൂന്ന് വർഷമയി ചികിത്സയിലായിരുന്നു. ആലപ്പുഴ ടൗണിലെ ആമിന മൻസിലിലാണ് താമസം. ഗൾഫാർ മുഹമ്മദലിയുടെ പിതൃസഹോദര പുത്രനാണ്. മരവെട്ടിക്കൽ റസിയ ബീവിയാണ് ഭാര്യ. സലാല യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയിലെ അധ്യാപകൻ ഡോ. സാനിയോ മൂസ മകനാണ്. സയീറ മൂസ, റഹ്മ മൂസ, ഡോ. റെസ് വിൻ മൂസ (റസിഡന്റ് ഡെന്റ് കെയർ എറണാകുളം) എന്നിവരാണ് മറ്റു മക്കൾ.
നെഹില, ഡോ. ഇഹ്സാൻ (ഇ.എൻ.ടി പ്രൊഫസർ ജൂബിലി മിഷൻ മെഡിക്കൽ കോളേജ്), ഡോ. ഷിഹാബ് (സ്മൈൽ ഡെന്റൽ, തിരുനാവായ), ഡോ. നസ് റിൻ (റസിഡന്റ് ഡെന്റ് കെയർ എറണാകുളം) എന്നിവർ മരുമക്കളാണ്.