ടി പി ചന്ദ്രശേഖരൻ വധക്കേസ് ; അപ്പീലുകളിൽ ഹൈക്കോടതി വിധി നാളെ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ടിപി ചന്ദ്രശേഖരൻ വധക്കേസിൽ വിവിധ അപ്പീലുകളിൽ ഹൈക്കോടതി നാളെ വിധി പറയും. എഫ്‌ഐആറിൽ പേരില്ലാത്തവരെ പ്രതിപട്ടികയിൽ ഉൾപ്പെടുത്തിയെന്ന് പ്രതികൾ അപ്പീലിൽ ചൂണ്ടിക്കാണിക്കുന്നു. പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്ന സർക്കാർ അപ്പീലിലും പി മോഹനൻ ഉൾപ്പെടെയുള്ളവരെ വിട്ടയച്ചതിൽ കെകെ രമ നൽകിയ ഹർജിയിലും നാളെ വിധി പറയും. നാളെ രാവിലെ 10.15ന് ജസ്റ്റിസുമാരായ ജയശങ്കരൻ നമ്പ്യാർ, കൗസർ എടപ്പഗത്ത് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് അപ്പീലുകളിൽ വിധി പറയുന്നത്. വിചാരണ കോടതി വിധിച്ച ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പ്രതികൾ കോടതിയെ സമീപിച്ചിട്ടുണ്ട്. പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് പ്രതികൾ ഹർജിയിൽ പറയുന്നു.

2012 മേയ് 4നാണ് ആർഎംപി സ്ഥാപക നേതാവ് ടി.പി ചന്ദ്രശേഖരനെ ഒരു സംഘം ബോംബെറിഞ്ഞ് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തിയത്. എം. സി. അനൂപ്, കിർമാണി മനോജ്, കൊടി സുനി, ടി. കെ. രജീഷ്, സി പി എം പാനൂർ ഏരിയ കമ്മിറ്റി അംഗമായിരുന്ന പി. കെ. കുഞ്ഞനന്തൻ തുടങ്ങി 11 പ്രതികളെ ജീവപര്യന്തം തടവിനും കണ്ണൂർ സ്വദേശി ലംബു പ്രദീപിനെ 3 വർഷത്തെ തടവിനും ശിക്ഷിച്ചു. ശിക്ഷ അനുഭവിക്കുന്നതിനിടെ പി.കെ.കുഞ്ഞനന്തൻ 2020 ജൂണിൽ മരിച്ചിരുന്നു. 36 പ്രതികളുണ്ടായിരുന്ന കേസിൽ സിപിഎം നേതാവായ പി.മോഹനൻ ഉൾപ്പെടെ 24 പേരെ വിട്ടയച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാങ്ക് ലിസ്റ്റ് കാലാവധി നീട്ടൽ ശുപാർശ പിഎസ്‍സിക്ക് കൈമാറാതെ സർക്കാർ

0
തിരുവനന്തപുരം: പിഎസ്‍‍സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുന്നതുമായി ബന്ധപ്പെട്ട് മന്ത്രിസഭാ...

വിദ്വേഷ പരാമർശം നടത്തിയെന്ന പരാതിയിൽ മാധ്യമപ്രവർത്തകയും ബിഗ് ടിവി അവതാരകയുമായ അപർണ കുറുപ്പിനെതിരെ കേസ്

0
കൊച്ചി: ചാനൽ ചർച്ചക്കിടെ വിദ്വേഷ പരാമർശം നടത്തിയെന്ന പരാതിയിൽ മാധ്യമപ്രവർത്തകയും ബിഗ്...

കുപ്രസിദ്ധ അന്തർസംസ്ഥാന മോഷ്ടാവ് `സ്പൈഡർ സാബു’ പിടിയിൽ

0
തൃശൂർ: തൃശൂരിൽ കുപ്രസിദ്ധ അന്തർസംസ്ഥാന മോഷ്ടാവ് സാബു പിടിയിൽ. കൊടുങ്ങല്ലൂർ...

മാവേലിക്കരയിൽ ഒന്നര വയസ്സുകാരൻ വെള്ളത്തിൽ വീണ് മരിച്ചു

0
മാവേലിക്കര: മാവേലിക്കരയിൽ ഒന്നര വയസ്സുകാരൻ വെള്ളത്തിൽ വീണ് മരിച്ചു. തെക്കേക്കര...