ഇൻഡ്യ സഖ്യ മാർച്ചിൽ പ​ങ്കെടുക്കാൻ പ്രതിപക്ഷ നിരയിലെ പ്രമുഖ നേതാക്കളും എത്തിയത് ഒരേ ബസിൽ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: എസ്.ഐ.ആറിനെതിരെ സുപ്രീം കോടതിയിലേക്ക് നടത്തുന്ന ഇൻഡ്യ സഖ്യ മാർച്ചിൽ പ​ങ്കെടുക്കാൻ പ്രതിപക്ഷ നിരയിലെ പ്രമുഖ നേതാക്കളും എത്തിയത് ഒരേ ബസിൽ. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങളും പാർട്ടി ഭിന്നതകളും മാറ്റിവെച്ചാണ് യൂത്ത് കോൺഗ്രസ്, ഡി.വൈ.എഫ്.ഐ, വിദ്യാർത്ഥി -യുവജന പ്രസ്ഥാനങ്ങളുടെ അമരക്കാരുടെ യാത്ര.കേരളത്തിൽ നിന്നുള്ള പ്രമുഖ നേതാക്കളായ ശശി തരൂർ എം.പി, എ.എ. റഹീം എം.പി, അബിൻ വർക്കി, ഒ.ജെ. ജനീഷ്, ചാണ്ടി ഉമ്മൻ തുടങ്ങിയവർ ഒരുമിച്ച് ഒരു ബസ്സിലാണ് പ്രതിഷേധത്തിന് ആവേശം പകരുന്നത്. ഇവരോടൊപ്പം എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, കെ.സി. വേണുഗോപാൽ, സി.പി.എം നേതാവ് എം.എ. ബേബി, യോഗേന്ദ്ര യാദവ് തുടങ്ങിയവരുമുണ്ട്.

യാത്രക്കിടെ എ.എ. റഹീമിന്റെ ഫോണിലൂ​ടെ ശശി തരൂരും ഒ.ജെ. ജനീഷും അബിൻ വർക്കിയും വാർത്ത ചാനലിൽ ലൈവിൽ വരികയും ചെയ്തത് കേരളത്തിന് പുതിയ അനുഭവമായി. ജന്തർ മന്തർ ഇനി സമരകേന്ദ്രമാക്കില്ലെന്ന കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ ഡൽഹിയുടെ തെരുവുകളെയാകെ പ്രക്ഷോഭ ഭൂമിയാക്കി മാറ്റുകയാണ് ഇൻഡ്യ സഖ്യം. രാജ്യത്തെ 13 കോടിയോളം വോട്ടർമാരുടെ പേരുകൾ വെട്ടിയ നടപടിക്കും ജനാധിപത്യ അവകാശങ്ങൾ തച്ചുടക്കാനുള്ള നീക്കങ്ങൾക്കുമെതിരെയുമാണ് ഈ പോരാട്ടമെന്ന് എ.എ. റഹീം എം.പി വ്യക്തമാക്കി. രാജ്യത്തിന്റെ ജനാധിപത്യം സംരക്ഷിക്കാൻ എല്ലാവരും ഭിന്നതകൾ മറന്ന് ഒറ്റക്കെട്ടായി പോരാടേണ്ട സാഹചര്യമാണിതെന്നും അദ്ദേഹം പറഞ്ഞു.

ലോകചരിത്രത്തിൽ തന്നെ ഒരു പ്രതിപക്ഷ കൂട്ടായ്മയും ജനപ്രതിനിധികളും സുപ്രീം കോടതിയിലേക്ക് മാർച്ച് നടത്തുന്നത് അത്യപൂർവ്വമായ സംഭവമാണെന്ന് അബിൻ വർക്കി ചൂണ്ടിക്കാട്ടി. ഭരണഘടനാ സ്ഥാപനങ്ങളെയും ജനാധിപത്യത്തെയും അട്ടിമറിക്കാൻ ശ്രമിക്കുന്ന ബി.ജെ.പി – സംഘപരിവാർ സർക്കാരിനെതിരെയുള്ള നിശ്ചയദാർഢ്യത്തിന്റെ തുടർച്ചയാണിതെന്നും അദ്ദേഹം വ്യക്തമാക്കി. മുതിർന്ന പാർലമെന്റേറിയൻമാർ, തെലങ്കാനയിൽ നിന്നുള്ള മന്ത്രിമാർ, രാജ്യസഭാംഗമായ രേണുക ചൗധരി തുടങ്ങിയവർക്കൊപ്പം കഴിഞ്ഞ ദിവസങ്ങളിൽ തെരുവിൽ പോലീസിന്റെ ക്രൂരമായ ആക്രമണങ്ങൾ നേരിട്ട ഐഷി ഘോഷ്, നേഹാ ബോറ തുടങ്ങിയ യുവജന-വിദ്യാർത്ഥി പോരാളികളും ഇതേ ബസിൽ ജനപ്രതിനിധികൾക്കൊപ്പമുണ്ടായിരുന്നു. ഇത് ഇൻഡ്യ സഖ്യത്തിന്റെ പ്രതിരോധത്തിന് ഐക്യദാർഢ്യവും ആവേശവും നൽകി.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമ്പത്തികശാസ്ത്ര നൊബേൽ പ്രഖ്യാപിച്ചു ; നേട്ടം സ്വന്തമാക്കി അമേരിക്കൻ ഗവേഷകരായ റോബർട്ട് ഹാളും മൈക്കിൾ...

0
സ്റ്റോക്ക്ഹോം: 2026ലെ സാമ്പത്തിക ശാസ്ത്രനൊബേൽ രണ്ട് പേർക്ക്. അമേരിക്കൻ ഗവേഷകരായ റോബർട്ട്...

​ജി വി രാജ പുരസ്കാര തിളക്കത്തിൽ എൽദോസ് പോളും ട്രീസാ ജോളിയും; അവാർഡുകൾ പ്രഖ്യാപിച്ചു

0
തിരുവനന്തപുരം: 2025-26 വർഷത്തെ ജി.വി. രാജ അവാർഡുകൾ സർക്കാർ പ്രഖ്യാപിച്ചു. ജി.വി....

രാജേന്ദ്ര ആർലേക്കറിനെ മാറ്റി ; കേരളത്തിന് പുതിയ ഗവർണർ, ഓം പ്രകാശ് മാഥുർ ചുമതലയേൽക്കും

0
ന്യൂഡൽഹി: കേരളത്തിൻ്റെ പുതിയ ​ഗവർണറായി ഓം പ്രകാശ് മാഥുര്‍ ചുമതലയേൽക്കും. സിക്കിമിൻ്റെ...

വോട്ട് ചോരി പ്രക്ഷോഭം ദില്ലിയിലേക്ക് വ്യാപിക്കുന്നു ; രമേശ് ചെന്നിത്തലയും നേതാക്കളും തലസ്ഥാനത്തേക്ക്, നാളെ...

0
തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ടുള്ള സമരത്തിനായി...