ഡല്‍ഹി: ജെഡിഎസ് എം.പി പ്രജ്വൽ രേവണ്ണയുടെ ലൈംഗികാതിക്രമം നേരത്തെ അറിഞ്ഞിട്ടും സ്ഥാനാർഥിയാക്കിയതും ഒപ്പം കൂട്ടിയതും മോദിയുടെ കാപട്യത്തിനു തെളിവാണെന്ന് നടൻ പ്രകാശ്‌രാജ് രാഷ്ട്രീയലാഭത്തിനായി വീഡിയോ പൊതുമധ്യത്തിൽ പ്രചരിപ്പിച്ചർ നിരവധി സ്ത്രീകളുടെ സ്വകാര്യതയും ഇല്ലാതാക്കിയതായി പ്രകാശ് രാജ് പറഞ്ഞു. പ്രജ്വൽ പീഡിപ്പിച്ച സ്ത്രീകളിൽ ഹിന്ദുക്കൾ ഇല്ലേ? അവർക്ക് വേണ്ടി മോദി സംസാരിക്കാത്തതെന്താണ്? അദ്ദേഹം ചോദിച്ചു. കർണാടകയിൽ ബി.ജെ.പിക്ക് ഇത്തവണ കാര്യമായ സീറ്റുകൾ ലഭിക്കില്ലെന്നും പ്രകാശ് രാജ് പറഞ്ഞു. തെരഞ്ഞെടുപ്പിലെ പരാജയം ഉറപ്പായതൊടെ മോദി ഹിന്ദു- മുസ്‌ലിം എന്ന് നിരന്തരം പറയുകയാണ്. ആദ്യഘട്ട തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോഴാണു മോദി യഥാർഥ്യം തിരിച്ചറിഞ്ഞത്. അപ്പോൾ മുതൽ ഹിന്ദു- മുസ്‌ലിം എന്ന് നിരന്തരം പറയുന്നു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.