സ്മാർട്ട്ഫോൺ ഉപയോഗം ഒഴിവാക്കിക്കൊണ്ടുള്ള ഒരു ജീവതം ഇന്ന് പലർക്കും ചിന്തിക്കാൻ സാധിക്കില്ല. പല കാര്യങ്ങളും വളരെ എളുപ്പത്തിൽ നടത്താൻ ഇന്ന് സ്മാർട്ട്ഫോൺ മനുഷ്യനെ സഹായിക്കുന്നു. ശരീരത്തിലെ ഒരു അവയവം പോലെ മനുഷ്യ ജീവിതത്തിൽ സ്മാർട്ട്ഫോൺ പ്രാധാന്യം നേടിയിരിക്കുന്നു. എന്നാൽ ഒട്ടേറെ ഗുണങ്ങൾക്കൊപ്പം ചില്ലറ ദോഷങ്ങളും സ്മാർട്ട്ഫോണിനുണ്ട്. അതിലൊന്നാണ് സ്മാർട്ട്ഫോൺ കണ്ണുകൾക്ക് ഏൽപ്പിക്കുന്ന ആഘാതം. മണിക്കൂറുകളോളം സ്മാർട്ട്ഫോൺ, ലാപ്ടോപ്പ്, ടാബ്ലറ്റ് തുടങ്ങിയ ഡിജിറ്റൽ ഡിവൈസുകൾ ഉപയോഗിക്കുന്നതിന്റെ ഫലമായി കണ്ണിന് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ സ്മാർട്ട്ഫോൺ വിഷൻ സിൻഡ്രം, കമ്പ്യൂട്ടർ വിഷൻ സിൻഡ്രം അല്ലെങ്കിൽ ഡിജിറ്റൽ ഐ സ്ട്രെയിൻ എന്നിങ്ങനെ വിവിധ പേരുകളിൽ അറിയപ്പെടുന്നു.
കണ്ണിന് വേദന, തലവേദന, കാഴ്ച മങ്ങൽ, കണ്ണുകളിലെ വരൾച്ച, കഴുത്തിനും തോളിനും വേദന തുടങ്ങിയവയൊക്കെ സ്മാർട്ട്ഫോൺ വിഷൻ സിൻഡ്രോം മൂലം ഉണ്ടാകാറുണ്ട്. സ്മാർട്ട്ഫോൺ വിഷൻ സിൻഡ്രോം അഥവാ SVS അപൂർവ സന്ദർഭങ്ങളിലൊഴികെ അന്ധതയ്ക്ക് കാരണമാകില്ലെങ്കിലും പരിശോധിക്കാതിരുന്നാൽ ഉറപ്പായും കാഴ്ചയ്ക്ക് ദോഷം ചെയ്യും. സ്‌മാർട്ട്‌ഫോണുകൾ ഉപയോഗിക്കുമ്പോൾ കണ്ണുകളെ സംരക്ഷിക്കാൻ ചില ലളിതമായ ടിപ്സ് ഇതാ. 1) ടെക്സ്റ്റ് വലുപ്പം വർദ്ധിപ്പിക്കുക: സ്മാർട്ട്ഫോൺ ഉപയോഗിക്കുമ്പോൾ കണ്ണിന്റെ ആയാസം കുറയ്ക്കുന്നതിന് ദൃശ്യതീവ്രത, തെളിച്ചം (ബ്രൈറ്റ്നസ് ), ടെക്സ്റ്റ് ക്രമീകരണങ്ങൾ എന്നിവ മാറ്റാൻ എല്ലാ സ്മാർട്ട്ഫോണുകളിലും ഓപ്ഷൻ ഉണ്ട്. ചെറിയ അക്ഷരങ്ങൾ വായിക്കാൻ കണ്ണുകൾക്ക് കൂടുതൽ ആയാസപ്പെടേണ്ടിവരുന്നു. അതിനാൽ ആയാസരഹിതമായി വായിക്കാൻ കഴിയും വിധം ഫോൺ സെറ്റിങ്സിൽ മാറ്റം വരുത്തുക. 2) സ്‌ക്രീൻ ബ്രൈറ്റ്നസ് കുറയ്ക്കുക: സ്മാർട്ട്ഫോൺ ഉപയോക്താക്കൾ ഡിസ്‌പ്ലേയിൽ വരുത്തേണ്ട മറ്റൊരു മാറ്റം സ്‌ക്രീൻ ബ്രൈറ്റ്നസ് കുറയ്ക്കുക എന്നതാണ്. നമ്മുടെ ചുറ്റുപാടിനെ ആശ്രയിച്ച് ബ്രൈറ്റ്നസ് സെറ്റ് ചെയ്യാൻ ഫോണിനെ അനുവദിക്കുന്നതിന് ഓട്ടോമാറ്റിക് ബ്രൈറ്റ്നസ് സെറ്റിങ്സ് ഓപ്ഷൻ ഉണ്ട്. ഉപയോക്താക്കൾക്ക് ഇത് പ്രയോജനപ്പെടുത്താവുന്നതാണ്.
3) അകലം പാലിക്കുക: വിദഗ്ധരുടെ അഭിപ്രായത്തിൽ ഫോൺ സ്ക്രീനിൽ 16 മുതൽ 18 ഇഞ്ച് വരെ ദൂരത്തിൽ നിങ്ങൾക്ക് എല്ലാം കാണാൻ കഴിയണം. ഒരു കാരണവശാലും ഫോൺ കണ്ണിനോട് വളരെ അടുത്ത് പിടിക്കരുത്. കൂടുതൽ അടുത്ത് കാണണമെങ്കിൽ, സ്ക്രീനിൽ സൂം ഇൻ ചെയ്യുന്നത് പരിഗണിക്കുക.
4) നൈറ്റ് മോഡ് ഉപയോഗിക്കുക: ഇന്നത്തെ മിക്ക സ്മാർട്ട്‌ഫോണുകളും നൈറ്റ് മോഡ് ഫീച്ചറോടെയാണ് വരുന്നത്. ഈ ഫീച്ചർ രാത്രിയിൽ ഫോൺ ഉപയോഗിക്കുമ്പോൾ കണ്ണുകളിലെ ആയാസം കുറയ്ക്കുന്നത് ഓട്ടോമാറ്റിക്കായി പ്രവർത്തിക്കുന്നു. അതിനായി ഈ ഫീച്ചർ ഓണാക്കിയിടേണ്ടതുണ്ട്. രാത്രിയിലെ സ്മാർട്ട്ഫോൺ ഉപയോഗത്തിൽ കണ്ണുകളെ സംരക്ഷിക്കാനുള്ള എളുപ്പവഴിയാണിത്. രാത്രിയിൽ ഉറക്കക്കുറവിന് കാരണം മെലറ്റോണിന്റെ അഭാവമാണ്. സ്ക്രീനിൽനിന്നുള്ള നീല വെളിച്ചം മെലറ്റോണിനെ തടയുന്നു. ഈപ്രശ്നം പരിഹരിക്കാൻ നൈറ്റ് ലൈറ്റ് ഫീച്ചർ സഹായിക്കും. സ്ക്രീനിന് മികച്ച തെളിച്ചം നൽകാൻ ഡിസ്പ്ലേ പുറപ്പെടുവിക്കുന്ന നീല വെളിച്ചത്തിന്റെ അളവ് നൈറ്റ് ലൈറ്റ് ഫീച്ചർ കുറയ്ക്കുന്നു. ഡിസ്പ്ലേ ആൻഡ് ബ്രൈറ്റ്നസ്- നൈറ്റ് ലൈറ്റ്/റീഡിംഗ് മോഡ് തെരഞ്ഞെടുത്ത് ഈ ഫീച്ചർ ഓണാക്കാം.
5) കണ്ണടയ്ക്കാൻ മറക്കരുത്: ഫോണിൽ ഉള്ളടക്കം വായിക്കുമ്പോൾ ഇടയ്ക്കിടെ കണ്ണ് ചിമ്മുന്നുണ്ടെന്ന് ഉറപ്പാക്കുക. ഫോണിൽ ശ്രദ്ധകേന്ദ്രീകരിച്ച് കണ്ണുചിമ്മാൻ പലപ്പോഴും പലരും മറക്കാറുണ്ട്. ഇത് ദോഷം ചെയ്യും. ഇടയ്ക്കിടെ കണ്ണ് ചിമ്മുന്നത് കണ്ണുകൾക്ക് വിശ്രമം നൽകുകയും ആയാസം കുറയ്ക്കുകയും ചെയ്യും. കണ്ണടയ്ക്കുമ്പോഴെല്ലാം കണ്ണുകൾ നനവുള്ളതാകുകയും വരൾച്ച കുറയുകയും ചെയ്യും. 6) ഇരുട്ടിൽ ഒരിക്കലും സ്ക്രീൻ ഉപയോഗിക്കരുത്: ഇരുണ്ട ചുറ്റുപാടിൽ ഫോൺ ഡിസ്പ്ലേയിലുള്ളത് വായിക്കുകയോ കാണുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കുക. ചുറ്റും വെളിച്ചമുണ്ടെന്ന് ഉറപ്പാക്കേണ്ടത് കണ്ണുകളുടെ ആരോഗ്യത്തിന് വളരെ പ്രധാനമാണ്. പതിവായി ഇരുട്ടത്ത് ഫോൺ ഉപയോഗിക്കുന്നത് സ്മാർട്ട്ഫോൺ വിഷൻ സിൻഡ്രം ഉണ്ടാകാൻ സാധ്യത കൂട്ടുന്നു. 7) ബെഡ്‌ടൈം മോഡ് ഓണാക്കുക: അമിത ഫോൺ ഉപയോഗം കുറയ്ക്കാൻ സഹായിക്കുന്ന മികച്ച സംവിധാനമാണ് ‘ഡിജിറ്റൽ ആരോഗ്യം എന്നത്. നിരവധി ഫീച്ചറുകളുള്ള ഇത് കണ്ണിനെ ബാധിക്കുന്ന നിറങ്ങൾ തടയാൻ സ്‌ക്രീൻ ബ്ലാക്ക് ആൻഡ് വൈറ്റ് ആക്കുന്നു.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033