പത്തനംതിട്ട നഗരസഭയുടെ ഹോട്ടല്‍ പരിശോധനക്കെതിരെ പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട നഗരസഭയുടെ ഹോട്ടല്‍ പരിശോധനക്കെതിരെ പ്രതിഷേധം. കഴിഞ്ഞദിവസം കുമ്പഴ, പത്തനംതിട്ട എന്നിവിടങ്ങളിലെ ഹോട്ടലുകളില്‍ നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ പരിശോധന നടന്നിരുന്നു. പരിശോധനയില്‍ പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ആഹാരസാധനങ്ങള്‍ പിടിച്ചെടുക്കുകയും സ്ഥാപനങ്ങള്‍ക്കെതിരെ നഗരസഭ നടപടി സ്വീകരിക്കുകയും  ഇത് സംബന്ധിച്ച വാര്‍ത്ത മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ വസ്തുതാവിരുദ്ധമായ വാര്‍ത്തയാണ് നഗരസഭ പുറത്തുവിട്ടതെന്നും പഴകിയതോ ഉപയോഗശൂന്യമായതോ ആയ ഭക്ഷണസാധനങ്ങള്‍ തങ്ങള്‍ വില്‍ക്കാറില്ലെന്നും കുമ്പഴയിലെ ഹോട്ടല്‍ ന്യൂ ഗ്രീന്‍ ലാന്റ് ഉടമ രാജേഷ് മലയാലപ്പുഴ പറഞ്ഞു. എല്ലാ ആഹാര പദാര്‍ഥങ്ങളും അതാത് ദിവസം ഉണ്ടാകുന്നതാണ്. ഭക്ഷണം ചൂടോടെയാണ് നല്‍കുന്നത്. നിലവിൽ ഇന്നുവരെ ആരും പരാതിയും പറഞ്ഞിട്ടില്ല. പത്തനംതിട്ട നഗരസഭയുടെ ആരോഗ്യ വിഭാഗം ഹോട്ടലിൽ നിന്നും കൊണ്ടുപോയത് മീന്‍ കറിയും ബീഫ് കറിയും ആണ്.

വീടുകളില്‍ പോലും മീന്‍കറി തലേദിവസം പാകം ചെയ്ത് സൂക്ഷിക്കും. ഇത് കേടാകുന്നില്ലെന്നു മാത്രമല്ല കൂടുതല്‍ രുചികരവുമാകും. ഇത് ഭക്ഷ്യയോഗ്യമല്ലെന്നു പറഞ്ഞ് പിടിച്ചെടുത്ത് ഹോട്ടലിനെ മോശമായി ചിത്രീകരിക്കുവാനുള്ള നഗരസഭയുടെ നീക്കത്തില്‍ സംശയമുണ്ടെന്നും ഹോട്ടല്‍ ഉടമ രാജേഷ് പറഞ്ഞു. പരിശോധനയില്‍ പിടിച്ചെടുക്കുന്ന ആഹാരസാധനങ്ങള്‍ പ്രത്യേകം സീല്‍ ചെയ്തു കൊണ്ടുപോകണമെന്നും ഇത് ലാബില്‍ പരിശോധന നടത്തണമെന്നും പരിശോധനയില്‍ ആഹാരം പഴകിയതെന്ന് കണ്ടെത്തിയാല്‍ ഹോട്ടല്‍ പൂട്ടിയിടാന്‍ തങ്ങള്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഹോർമൂസ് അടഞ്ഞ് തന്നെ ; സമാധാന കരാർ പ്രാബല്യത്തിലായിട്ടും കപ്പൽ ​ഗതാ​ഗതം ഒമാൻ വഴി

0
ടെഹ്റാൻ: അമേരിക്ക ഇറാൻ സമാധാന കരാർ പ്രാബല്യത്തിലായിട്ടും ഹോർമൂസ് കടലിടുക്ക് പൂർണമായും...

മേക്കെദാട്ടു അണക്കെട്ടിലും കടുപ്പിക്കാൻ വിജയ് സർക്കാർ ; നിയമസഭയിൽ പ്രമേയം അവതരിപ്പിക്കാൻ ആലോചന

0
ചെന്നൈ: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് അനുവദിക്കില്ലെന്ന നയപ്രഖ്യാപനത്തിന് പിന്നാലെ കർണ്ണാടകയിലെ മേക്കെദാട്ടു...

പ്രധാന മണ്ഡലങ്ങളിലെ പരാജയം വേദനിപ്പിച്ചു ; പാർട്ടി ഇനിയും ഐക്യത്തോടെ മുന്നോട്ട് പോകും :...

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട് സിപിഐയിലെ പ്രശ്‌നങ്ങള്‍ ഉള്‍ക്കൊളളുന്നുവെന്ന് സിപിഐ സംസ്ഥാന...

നിർമ്മാണത്തിന് ചെലവായത് 1800 കോടി രൂപ ; രാമക്ഷേത്ര സംഭാവന ക്രമക്കേട് ആരോപണങ്ങളിൽ...

0
ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഭരണസംവിധാനം കൂടുതൽ കാര്യക്ഷമവും സുതാര്യവുമാക്കുന്നതിനായി തിരുമല തിരുപ്പതി...