ജുഡീഷ്യറിയുടെ അധികാരങ്ങൾ വെട്ടിച്ചുരുക്കാൻ ഇസ്രയേൽ ; വ്യാപക പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

ജറുസലേം : ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ജുഡീഷ്യൽ പരിഷ്കരണ പദ്ധതിക്കെതിരെ പ്രതിഷേധം കനക്കുന്നു. കഴിഞ്ഞ മാർച്ചിൽ വൻ പ്രതിഷേധത്തെ തുടർന്ന് നടപടികൾ നിർത്തിവെച്ചിരുന്നു. ഞായറാഴ്ച വീണ്ടും സഭ ഇക്കാര്യം ചർച്ചക്കെടുത്തതോടെയാണ് പ്രതിഷേധം ശക്തമായത്. ഇന്ന് ഇക്കാര്യം വോട്ടിനിട്ട് നിയമം പാസാക്കാനാണ് തീരുമാനം. പാർലമെന്റ് നടപടികളിൽ ജുഡീഷ്യറിയുടെ ഇടപെടൽ അവസാനിപ്പിക്കാൻ ലക്ഷ്യം വെച്ചുളള നെതന്യാഹുവിന്റെ നീക്കത്തിൽ പ്രതിഷേധിച്ച് ടെൽ അവീവിലും ജെറുസലേമിലും ജനങ്ങൾ തെരുവിലിറങ്ങിയിട്ടുണ്ട്. ജുഡീഷ്യറിയുടെ അധികാരപരിധി വെട്ടിച്ചുരുക്കി ഏകാധിപത്യത്തിലേക്ക് പോവാനാണ് നെതന്യാഹുവിന്റെ നീക്കം. സുപ്രീംകോടതിയുടെ അധികാരം വെട്ടിക്കുറച്ചും ജഡ്ജിമാരുടെ നിയമനത്തിൽ പാർലമെന്റിന്റെ ‌ഇടപെടൽ ശക്തമാക്കിയുമാണ് ജുഡീഷ്യൽ പരിഷ്കാരം നടപ്പിലാക്കാൻ നെതന്യാഹു ലക്ഷ്യം വെക്കുന്നത്. എന്ത് വിലകൊടുത്തും പരിഷ്കരണം നടപ്പാക്കുമെന്ന് പറയുന്ന സർക്കാരിനെതിരെ പ്രതിപക്ഷം രം​ഗത്തെത്തിയിട്ടുണ്ട്.

നിയമം ഇസ്രയേലിന്റെ ജനാധിപത്യത്തിന് ഭീഷണിയാണ്. സർക്കാർ നടത്തുന്ന തിരക്കിട്ട നീക്കം അപകടകരമായ സ്ഥിതി വിശേഷം സൃഷ്ടിച്ചതായും വിമർശകർ കുറ്റപ്പെടുത്തി. സർക്കാർ നയത്തിനെതിരെ സൈനികരും വിവിധ സർക്കാർ ഉദ്യോ​ഗസ്ഥരും രം​ഗത്തുണ്ട്. ജോലിക്കെത്തില്ലെന്ന് അറിയിച്ച് സൈനിക മേധാവികളും ഉദ്യോ​ഗസ്ഥരും ഒപ്പുവെച്ച കത്ത് സർക്കാരിന് സമർപ്പിച്ചിരുന്നു. ഇസ്രയേലിന്റെ അടിത്തറ ഇളക്കുന്നതാണ് ബില്ലെന്ന് കത്തിൽ വിമർശിച്ചു.‌‌ തനിക്കെതിരെയുളള അഴിമതി ആരോപണങ്ങളെ മറികടക്കാനാണ് നെതന്യാഹു ജുഡീഷ്യറിയെ പരിഷ്കരിക്കുന്നതെന്ന വിമർശനവ‍ും ഇതിനോടകം ഉയർന്നിട്ടുണ്ട്. അതേസമയം ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് നെതന്യാഹുവിനെ ‌ടെൽ അവീവിലെ ഷെബ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യക്ക് വിധേയനാക്കിയ നെതന്യാഹുവിന് പേസ്മേക്കർ ഘടിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ആരോ​ഗ്യ സ്ഥിതി ​ഗുരുതരമല്ലെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാൾ മിന്നൽ പ്രളയം : ബിഹാറിൽ കനത്ത ജാഗ്രതയും വ്യാപക ഒഴിപ്പിക്കലും

0
ബിഹാർ: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തെത്തുടർന്ന് ബിഹാറും കനത്ത ജാ​ഗ്രതയിൽ. ബീഹാറിലെ അഞ്ച്...

60 പരിവാഹൻ സേവനങ്ങൾക്ക് ഇനി ആധാർ ഒടിപി നിർബന്ധം ; ലക്ഷ്യം ചൂഷണം തടയലെന്ന്...

0
തിരുവനന്തപുരം: 60 പരിവാഹൻ സേവനങ്ങളും ആധാർ ഒടിപി അധിഷ്ഠിതമാക്കി മോട്ടോർ വാഹന...

സമസ്തയുടെ സ്ത്രീവിരുദ്ധ പരാമർശം അപലപനീയം : എസ്എഫ്‌ഐ

0
തിരുവനന്തപുരം: സമസ്ത കാന്തപുരം വിഭാഗം പുറത്തിറക്കിയ സർക്കുലറിലെ സ്ത്രീവിരുദ്ധ പരാമർശങ്ങൾ അങ്ങേയറ്റം...

സി പി എം നെതിരെ വീണ്ടും ഫണ്ട് തട്ടിപ്പ് ആരോപണം ; കണ്ണൂരിൽ എഡ്യൂക്കേഷൻ...

0
ഇരിട്ടി : ഹലാൽ ഫായ്ദ വിവാദത്തിന് പിന്നാലെ കണ്ണൂരിൽ സിപിഎം നേതാക്കൾക്കെതിരെ...