യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരായ ലാത്തിച്ചാർജിൽ പ്രതിഷേധിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സംസ്ഥാന ബജറ്റിലെ അമിത നികുതി നിർദ്ദേശത്തിനെതിരെ ജില്ലാ കളക്ട്രേറ്റിലേക്ക് മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ് നേതാക്കളേയും പ്രവർത്തകരെയും ലാത്തിച്ചാർജ്ജ് ചെയ്ത് പരിക്ക് ഏല്പിക്കുകയും കേസ് എടുത്ത് അറസ്റ്റ് ചെയ്യുകയും ചെയ്ത പോലീസ് നടപടിയിൽ ഡി.സി.സി ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

ജനദ്രോഹ ബജറ്റിലൂടെ ജനങ്ങളെ കൊള്ളയടിക്കുന്ന പിണറായി സർക്കാരിന്റെ നടപടിക്കെതിരെ സംസ്ഥാന വ്യാപകമായി ഉയരുന്ന ശക്തമായ പ്രതിഷേധത്തെ അടിച്ചമർത്തുവാനുള്ള സർക്കാരിലെ ഉന്നതരുടെ നിർദ്ദേശപ്രകാരമാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ചതെന്നും ഇതേക്കുറിച്ച് അന്വേഷിച്ച് കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും സാമുവൽ കിഴക്കുപുറം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. സർക്കാരിനെതിരായ പ്രതിഷേധ സമരങ്ങളെ പോലീസിനെ ഉപയോഗിച്ച്‌ ചോരയിൽ മുക്കി കൊല്ലുവാനുള്ള ശ്രമങ്ങളെ ശക്തമായി ചെറുക്കുമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി പറഞ്ഞു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ന്യൂസിലൻഡ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ‘ഫ്രീ ഫലസ്തീൻ’ പാർട്ടി ; ഔദ്യോഗിക അംഗീകാരം നൽകി...

0
വെല്ലിങ്ടൺ: ഫലസ്തീനിലെ ഇസ്രായേൽ അധിനിവേശവും ഗസ്സ വംശഹത്യയും ഇനി ന്യൂസിലൻഡിന്റെ പാർലമെന്ററി...

ഹോർമുസ് കടലിടുക്കിൽ കപ്പൽ ഗതാഗത പാത നിർണ്ണയം ; ഇറാനും ഒമാനും തമ്മിൽ സുപ്രധാന...

0
ടെഹ്‌റാൻ : ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്കിലൂടെയുള്ള...

ആർഎസ്എസ് വേദിയിലെ കേരള സർവകലാശാല വിസിയുടെ വിവാദ പ്രസംഗം ; പ്രതിഷേധത്തിനൊരുങ്ങി എസ്‌എഫ്ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലിന്‍റെ വിവാദ പ്രസംഗത്തില്‍...

ബംഗാൾ മുൻ ഡെപ്യൂട്ടി സ്പീക്കർ ആശിഷ് ബാനർജി പാർട്ടി ഓഫീസിൽ മരിച്ച നിലയിൽ

0
കൊൽക്കത്ത : പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ അടുത്ത അനുയായിയും...