കൊൽക്കത്ത : ഗ്യാസ് സിലിണ്ടറുകൾ തുറന്നുവിട്ട് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിന്റെ എൽപിജി പ്ലാന്‍റിൽ പ്രതിഷേധം. ഡ്രൈവർമാരുടെയും പോർട്ടർമാരുടെയും സമരമാണ് അക്രമാസക്തമായത്. മൂന്ന് വർഷത്തെ കുടിശ്ശിക നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം. പശ്ചിമ ബംഗാളിലെ ബുഡ്ജ് ബുഡ്ജിലുള്ള പ്ലാന്‍റിലാണ് സംഭവം. പ്രതിഷേധക്കാർ വാഹനങ്ങൾ തകർക്കുകയും ഗ്യാസ് സിലിണ്ടറുകൾ തുറന്നുവിടുകയും റോഡുകളിൽ ഇന്ധനം ഒഴിക്കുകയും ചെയ്തു. ഈ സംഭവത്തിൽ 40-ൽ അധികം പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു.
കുടിശ്ശിക തീർപ്പാക്കാത്തതിനെ ചൊല്ലി ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിന് പിന്നാലെയാണ് സംഘർഷം ആരംഭിച്ചത്. ഡയമണ്ട് ഹാർബർ എംപിയും തൃണമൂൽ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയുമായ അഭിഷേക് ബാനർജിയുമായി അടുപ്പമുള്ള ജഹാംഗീർ ഖാൻ ആണ് യോഗത്തിന് മുൻകൈ എടുത്തത്. യോഗത്തിൽ പങ്കെടുക്കാൻ എത്തിയ ഡ്രൈവർമാർക്ക് നേരെ ചില സാമൂഹ്യ വിരുദ്ധർ ആക്രമണം അഴിച്ചുവിട്ടെന്നാണ് പരാതി.