ഇന്ധന വില വർധന : കുതിരവണ്ടിയും കാളവണ്ടിയും ഓടിച്ചുള്ള കോൺഗ്രസിന്റെ രാജ്ഭവൻ മാർച്ച് ഇന്ന്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് കോൺഗ്രസിന്റെ രാജ്ഭവൻ മാർച്ച് ഇന്ന്. കുതിരവണ്ടിയും കാളവണ്ടിയും ഓടിച്ചും സ്കൂട്ടർ ഉരുട്ടിയുമാണ് പ്രതിഷേധം. തിരുവനന്തപുരം മ്യൂസിയം ജം​ഗ്ഷനിൽ നിന്ന് തുടങ്ങുന്ന പ്രതിഷേധത്തിന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എന്നിവർ നേതൃത്വം നൽകും. രാജ്യമൊട്ടാകെയും സംസ്ഥാനത്തും ഇന്ധന വില വർധനയിൽ വലിയ പ്രതിഷേധമാണ് കോൺ​ഗ്രസ് ഉയർത്തുന്നത്.

കോണ്‍ഗ്രസായിരുന്നു ഇപ്പോള്‍ ഇന്ത്യ ഭരിക്കുന്നതെങ്കില്‍ 75 രൂപയ്ക്ക് പെട്രോള്‍ ലഭിക്കുമായിരുന്നുവെന്ന് കോൺ​ഗ്രസ് നേതാവ് പത്മജ വേണുഗോപാല്‍ പറഞ്ഞു. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഇടിയുമ്പോഴും രാജ്യത്ത് പെട്രോള്‍ വില കുത്തനെ ഉയരുകയാണെന്നും പദ്മജ കുറ്റപ്പെടുത്തി. 2014 മെയിൽ നരേന്ദ്ര മോദി പ്രധാന മന്ത്രി പദം ഏറ്റെടുക്കുമ്പോൾ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 110 ഡോളർ ആയിരുന്നു.

അന്ന് ദില്ലിയിലെ പെട്രോൾ വില 71.51 രൂപ. ഡീസലിന് 57.28 രൂപയും മാത്രം. 14.23 രൂപയായിരുന്നു പെട്രോളും ഡീസലും തമ്മിലുള്ള വ്യത്യാസം. ഇന്ന് ക്രൂഡ് ഓയിൽ വില 102 ഡോളർ മാത്രമുള്ളപ്പോൾ പെട്രോളിന് 115 രൂപയാണെന്നും പദ്മജ പറഞ്ഞു. 2014 ന് ശേഷം അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞു. 40 ഡോളറിലേക്ക് ക്രൂഡ് ഓയിൽ വില കൂപ്പ് കുത്തി. എന്നാൽ ഇന്ധന വിലയിൽ ജനങ്ങൾക്ക്‌ പ്രയോജനം ലഭിച്ചില്ല.

ക്രൂഡ് ഓയിൽ വില 147.27 ഡോളറിൽ എത്തിയപ്പോൾ അന്ന് കേന്ദ്ര സർക്കാരിന് ഒരു ലിറ്റർ പെട്രോളിന് 9 രൂപ 48 പൈസയും ഡീസലിന് 3 രൂപ 47 പൈസയും ആണ് എക്സൈസ് ഡ്യൂട്ടി ചുമത്തിയത്. ക്രൂഡ് ഓയിൽ വില അന്താരാഷ്ട്ര വിപണിയിൽ കുറയുമ്പോൾ മോദി സർക്കാർ മറ്റു നികുതികൾ കൂട്ടി പെട്രോളിനും ഡീസലിനും വില കൂട്ടിക്കൊണ്ടിരിക്കുകയാണെന്നും പദ്മജ വിമർശിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ; പ്രതിസന്ധി രൂക്ഷം

0
തിരുവനന്തപുരം : സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം. താപനില ഉയർന്നതോടെ ഇന്നും...

ആളില്ലാത്ത വീട്ടിൽ മോഷണം : ഉടമയുടെ മൊബൈലിൽ സി സി ടി വി സന്ദേശമെത്തി...

0
കൊടുങ്ങല്ലൂർ : വീട്ടുകാരില്ലാത്ത സമയത്ത് മോഷ്ടിക്കാൻ കയറിയയാളുടെ ദൃശ്യം സി.സി.ടി.വി.യിൽ പതിഞ്ഞു....

സംശയാസ്പദമായ അക്കൗണ്ടുകൾ പൂട്ടും ; മ്യൂൾ അക്കൗണ്ടുകൾ കണ്ടെത്താൻ എ.ഐ. സംവിധാനവുമായി റിസർവ്...

0
കൊച്ചി : സൈബർ തട്ടിപ്പുകളിൽ പണം കൈമാറ്റത്തിന് മുഖ്യ പങ്കുവഹിക്കുന്ന മ്യൂൾ...

കണ്ണൂരിൽ ശിവസൂര്യയുടെ തിരോധാനത്തിന് ഒരു മാസം ; അന്വേഷണത്തിൽ തുമ്പില്ലാതെ പോലീസ്

0
കണ്ണൂർ: കണ്ണൂർ ചൊക്ലിയിലെ ശിവസൂര്യയെ കാണാതായിട്ട് ഇന്ന് ഒരു മാസം. പതിനേഴുകാരൻ...