Tuesday, April 23, 2024 3:06 pm

കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പിനെ ചൊല്ലി പ്രതിഷേധം ; വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യം

For full experience, Download our mobile application:
Get it on Google Play

അടൂർ :  ഐഎച്ച്ആർഡി അപ്ലൈഡ് സയൻസ് കോളേജില്‍  യൂണിയന്‍ തിരഞ്ഞെടുപ്പിനെ ചൊല്ലി പ്രതിഷേധം. കഴിഞ്ഞ 5ന് നടന്ന കോളേജ് യൂണിയന്‍  തിരഞ്ഞെടുപ്പ് ബഹിഷ്ക്കരിച്ച് വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ടാണ് എസ്എഫ്ഐയുടെ നേതൃത്വത്തിൽ ഇന്നലെ സംഘർഷാവസ്ഥ സൃഷ്ടിച്ചത്. കോളേജിനുള്ളിൽ കയറിയ എസ്എഫ്ഐ പ്രവർത്തകർ, പ്രിൻസിപ്പൽ എഐഎസ്എഫിന് വേണ്ടി നിലകൊള്ളുകയാണെന്ന് ആരോപിച്ച് ബഹളമുണ്ടാക്കുകയും മേശയുടെ ഗ്ലാസിൽ അടിക്കുകയും കസേരകൾ വലിച്ചെറിയുകയും ചെയ്തു. പിന്നീട് മുദ്രാവാക്യം വിളിച്ച് ക്ലാസ് മുറികളിൽ കയറി മോഡൽ പരീക്ഷ എഴുതിക്കൊണ്ടിരുന്ന വിദ്യാർഥികളെ ഇറക്കി വിടുകയും ചെയ്തെന്ന് പ്രിൻസിപ്പൽ പി. ലത പറഞ്ഞു.

ബഹളം നടക്കുന്നതറിഞ്ഞ് ഇൻസ്പെക്ടർ ടി.ഡി.പ്രജീഷിന്‍റെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്ത് എത്തി എസ്എഫ്ഐ നേതാക്കളും കോളേജ് അധികൃതരുമായി ചർച്ച നടത്തി. എല്ലാ ചട്ടങ്ങളും പാലിച്ചാണ് തിരഞ്ഞെടുപ്പ് നടത്തിയതെന്നും സമയം കഴിഞ്ഞ് നൽകിയ നാമനിർദേശ പത്രികകൾ സ്വീകരി‌ച്ചിട്ടില്ലെന്നും കോളേജ് അധികൃതർ പറഞ്ഞു. തുടർന്ന് എസ്എഫ്ഐ പ്രവർത്തകർ കോളേജ് ഗേറ്റിനു പുറത്തിറങ്ങി മുദ്രാവാക്യം വിളിക്കുകയും ഗേറ്റിൽ പ്രിൻസിപ്പലിന്‍റെ കോലം കെട്ടുകയും ചെയ്തു. എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് ഷൈജു അങ്ങാടിക്കൽ, സെക്രട്ടറി അനന്ദു മധു , ജോയിന്റ് സെക്രട്ടറി അജ്മൽ സിറാജ് , ദീപു ബാലൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരം.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഗൂഗിള്‍പേ പിന്തുണ, രണ്ടും കല്‍പ്പിച്ച് ഗൂഗിള്‍ വാലറ്റ് ; എതിരാളികള്‍ നിരവധി, ഉടന്‍ ഇന്ത്യയില്‍

0
ഗൂഗിള്‍ വാലറ്റ് ഉടന്‍ തന്നെ ഇന്ത്യയില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. രാജ്യത്ത് ലഭ്യമായ...

കളമശേരി സ്ഫോടന കേസിൽ പോലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു

0
കൊച്ചി : എട്ട് പേർ കൊല്ലപ്പെട്ട കളമശേരി സ്ഫോടന കേസിൽ പോലീസ്...

കേരളം ബിജെപിയെ സ്വീകരിക്കില്ല, വെറുപ്പിന്‍റെ പ്രത്യയശാസ്ത്രം ഉൾക്കൊള്ളാൻ ആകില്ല : മുഖ്യമന്ത്രി

0
കണ്ണൂർ: ബിജെപിയുടെ കേരള വിരുദ്ധ സമീപനത്തിന് പിന്നിൽ കേരളം അവരെ സ്വീകരിക്കുന്നില്ലെന്ന...

മുംബൈ വിമാനത്താവളത്തിലെത്തിയ യാത്രക്കാരനിൽ നിന്ന് കോടികൾ വിലമതിക്കുന്ന ഡയമണ്ട് പിടിച്ചെടുത്തു

0
മുംബൈ : വിമാനത്താവളത്തിലെത്തിയ യാത്രക്കാരനിൽ നിന്ന് കോടികൾ വിലമതിക്കുന്ന ഡയമണ്ട് പിടിച്ചെടുത്തു....