ദില്ലി : നീറ്റ് പരീക്ഷാ ചോദ്യ പേപ്പർ ചോർച്ചയിൽ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് പരുക്ക്. ഡൽഹി ജന്തർമന്തറിൽ നടത്തിയ പ്രതിഷേധത്തിനിടെയാണ് പോലീസ് ലാത്തിച്ചാർജ് നടത്തിയത്. പാർലമെന്റ് മാർച്ച് എന്ന നിലയ്ക്കായിരുന്നു യൂത്ത്കോൺഗ്രസ് നേതൃത്വം പ്രതിഷേധം നടത്തിയത്. നീറ്റ് ക്രമക്കേട്, അഗ്നിവീർ അവസാനിപ്പിക്കണം തുടങ്ങിയ ആവശ്യമുന്നയിച്ചായിരുന്നു പ്രതിഷേധം. കേരളത്തിൽ നിന്നുൾപ്പെടെയുള്ളവർ പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയത്. 12.30ഓടെയാണ് പരിപാടി ആരംഭിച്ചത്. തുടർന്ന് ശക്തമായ പ്രതിഷേധങ്ങൾക്ക് ശേഷം പ്രവർത്തകർ പിരിഞ്ഞുപോകാൻ നേരമായിരുന്നു പോലീസ് സ്ഥാപിച്ച ബാരിക്കേഡ് തകർക്കാൻ ശ്രമം ഉണ്ടായത്. തുടർന്നായിരുന്നു പോലീസ് ലാത്തിച്ചാർജ് നടത്തിയത്. നിരവധി പ്രവർത്തകർക്ക് ലാത്തിച്ചാർജിൽ പരുക്കേറ്റിരുന്നു.
WANTED MARKETING MANAGER
സംസ്ഥാനസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.