പാലക്കാട് റെയിൽവെ സ്റ്റേഷനിൽ ട്രെയിനിൽ നിന്ന് വൻ കഞ്ചാവ് ശേഖരം പിടികൂടി

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: പാലക്കാട് റെയിൽവെ സ്റ്റേഷനിലെത്തിയ ട്രെയിനിൽ നിന്ന് വൻ കഞ്ചാവ് ശേഖരം പിടികൂടി. രണ്ട് ബാഗുകളിലായി സൂക്ഷിച്ചിരുന്ന 16.85 കിലോഗ്രാം കഞ്ചാവ് ആണ് റെയിൽവെ സംരക്ഷണ സേനയുടെയും എക്സൈസിന്റെയും സംയുക്ത പരിശോധനാ സംഘം പിടിച്ചെടുത്തത്. എന്നാൽ ഇത് ആരാണ് ട്രെയിനിൽ കൊണ്ടുവന്നതെന്ന് വ്യക്തമല്ല. ആരെയും പിടികൂടാനും സാധിച്ചിട്ടില്ല. ചെന്നൈ -മംഗളൂരു എക്സ്പ്രസ് ട്രെയിനിന്റെ മുൻവശത്തുള്ള ബി-2 കോച്ചിലെ ശുചിമുറിയ്ക്ക് സമീപമാണ് ആളില്ലാത്ത രണ്ട് ബാഗുകൾ കണ്ടെത്തിയത്. ഒരു ഷോൾഡർ ബാഗിലും ഒരു ട്രാവലർ ബാഗിലുമായി 15 പൊതികളുണ്ടായിരുന്നു. ഇവ തുറന്ന് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് ആണെന്ന് കണ്ടെത്തിയത്. രണ്ട് ബാഗുകളിലുമായി ആകെ 16.85 കിലോഗ്രാം കഞ്ചാവ് ഉണ്ടായിരുന്നു. ഇത് കൊണ്ടുവന്ന ആളിന് വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

പാലക്കാട് നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജിജി പോളും സംഘവും പാലക്കാട് റെയിൽവെ സംരക്ഷണ സേന അസിസ്റ്റന്റ് ഇൻസ്പെക്ടർ സുനിൽകുമാറും സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയതെന്ന് അധികൃതർ അറിയിച്ചു. റെയിൽവെ സംരക്ഷണ സേന കോൺസ്റ്റബിൾ എൻ.ശ്രീജിത്ത്, വനിതാ കോൺസ്റ്റബിൾ എ.അമൃത, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പി.അജിത്കുമാർ, എക്സൈസ് പ്രിവന്റീവ് ആഫീസർമാരായ യാസർ അറഫാത്ത്, ശരവണൻ എക്സൈസ് ഡ്രൈവർ വിനീഷ് എന്നിവരാണ് പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേട് : പിഎസ്‌സിക്ക് വിവരാവകാശ കമ്മീഷന്റെ നോട്ടീസ്

0
തിരുവനന്തപുരം : ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകത്തതിൽ...

ബലാത്സംഗത്തിനിരയായ മുപ്പതുകാരിയെ നാട്ടുകൂട്ടം ചേർന്ന് അപമാനിച്ചു

0
പട്ന: ബലാത്സംഗത്തിന് ഇരയായ യുവതിയെ പരസ്യമായി അപമാനിച്ച് നാട്ടുകൂട്ടം. ബീഹാറിലെ...

അഭിമന്യു വധക്കേസ് ; നാലുമാസത്തിനകം വിചാരണ പൂര്‍ത്തിയാക്കി വിധി പറയണമെന്ന് ഹൈക്കോടതി

0
കൊച്ചി: മഹാരാജാസ് കോളജ് വിദ്യാര്‍ഥിയായിരുന്ന എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍...

വീട് കുത്തിത്തുറന്ന് 25 പവൻ സ്വർണം കവർന്നു ; മോഷ്ടാവ് കണ്ണപ്പൻ രതീഷ് പിടിയിൽ

0
കൊല്ലം : ഫിൽഗിരിയിൽ വീട് കുത്തിത്തുറന്ന് 25 പവൻ കവർന്ന കേസിൽ...