സംയുക്ത കർഷകസംഘടനകളുടെ നേതൃത്വത്തിൽ ചിങ്ങോലി മൃഗാശുപത്രിക്കു മുൻപിൽ സമരം നടത്തി

For full experience, Download our mobile application:
Get it on Google Play

ചിങ്ങോലി : മൃഗാശുപത്രിയിലെത്തുന്ന ക്ഷീരകർഷകരും കന്നുകാലികളും തെന്നിവീഴുന്നതിനു പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സംയുക്ത കർഷകസംഘടനകളുടെ നേതൃത്വത്തിൽ ചിങ്ങോലി മൃഗാശുപത്രിക്കു മുൻപിൽ സമരം നടത്തി. മൃഗാശുപത്രിയുടെ മുൻവശം സിമെന്റ് തേച്ച പ്രതലമാണ്. ഇതുകാരണം മഴക്കാലത്ത് ഇവിടം വഴുവഴുപ്പാണ്. ആറുമാസം മുൻപ് വഴുതിവീണ് എഴുന്നേൽക്കാൻ പറ്റാതായ പശുവിനെ കുറഞ്ഞവിലയ്ക്കു വിൽക്കേണ്ടിവന്നു. ഇതിന്റെ നഷ്ടപരിഹാരമാവശ്യപ്പെട്ടുവന്ന ക്ഷീരകർഷകനടക്കം അഞ്ചോളംപേർ കഴിഞ്ഞദിവസങ്ങളിൽ തെന്നിവീണു. ഇതിനെത്തുടർന്ന് റിബൺ വലിച്ചുകെട്ടി മൃഗാശുപത്രിയിലേക്കുള്ള പ്രവേശനം നിരോധിച്ചു.

ക്ഷീരകർഷകർ കാർത്തികപ്പള്ളി മൃഗാശുപത്രിയെ ആശ്രയിക്കാൻ തുടങ്ങിയതോടെയാണ് സംയുക്ത കർഷകസംഘടനകളുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച രാവിലെ ക്ഷീരകർഷകർ സമരംനടത്തിയത്. പിന്നീട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പദ്മശ്രീ ശിവദാസൻ, വെറ്ററിനറി ഡോ. ഹേമ എന്നിവർ പ്രശ്‌നത്തിനു പരിഹാരം കാണാമെന്ന്‌ ഉറപ്പുനൽകിയതോടെയാണ് സമരമവസാനിപ്പിച്ചത്. കർഷകസംഘം ജില്ലാ കമ്മിറ്റിയംഗം ഒ.എം. സാലി സമരം ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗങ്ങളായ കെ.എൻ. നിബു, പ്രമീഷ് പ്രഭാകരൻ, സരിതാ ജയപ്രകാശ്, കേരള കോൺഗ്രസ് കർഷകയൂണിയൻ ജില്ലാ കമ്മിറ്റിയംഗം തോമസ് ഫിലിപ്പോസ്, കെ. ശ്രീകുമാർ, ശശാങ്കൻ എന്നിവർ സംസാരിച്ചു.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അർഹമായ 1500 കോടി രൂപ അനുവദിക്കണം :കേന്ദ്രത്തോട് ആവശ്യപ്പെട്ട് മന്ത്രി എന്‍ ഷംസുദ്ദീന്‍

0
ന്യൂഡല്‍ഹി: സമഗ്രശിക്ഷാ അഭിയാന്‍ പദ്ധതി പ്രകാരമുള്ള കുടിശ്ശിക അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട്...

ബാങ്കോക്കിൽ മലയാളി യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

0
ആലപ്പുഴ: തായ്‌ലന്റിലെ ബാങ്കോക്കില്‍ ലോഡ്ജില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി....

സൌജന്യ യാത്ര മരണത്തിലേക്കോ ? മൊട്ട ടയറുമായി ഗവിയിലേക്ക് കെ.എസ്.ആര്‍.റ്റി.സി ബസില്‍ ഒരു ഉല്ലാസ...

0
പത്തനംതിട്ട : തേഞ്ഞ് തീര്‍ന്ന ടയറുകളും ഇളകി പൊളിഞ്ഞ ബോഡിയുമുള്ള കെ.എസ്.ആര്‍.റ്റി.സി ബസിലെ...

വനാതിർത്തി പങ്കിടുന്ന റോഡുകൾ ഗതാഗത യോഗ്യമാക്കണം – വെടിവെച്ചു കൊല്ലുന്ന കാട്ടുപന്നികളെ ഭക്ഷണമായി ഉപയോഗിക്കുവാൻ...

0
റാന്നി : വനാതിർത്തി പങ്കിടുന്ന റോഡുകൾ ഗതാഗത യോഗ്യമാക്കുവാൻ അനുവാദം നൽകണമെന്നും...