ജോലി ചെയ്ത ശമ്പളം ലഭിച്ചില്ല ; കുത്തിയിരിപ്പ് സമരം നടത്തി യുവാവ്

For full experience, Download our mobile application:
Get it on Google Play

മൂന്നാര്‍ : ജോലി ചെയ്ത ശമ്പളത്തിനായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങിയിട്ടും രക്ഷയില്ലാതെ യുവാവ്. പണം കിട്ടാതായതോടെ മൂന്നാര്‍ അതിഥി മന്ദിരത്തില്‍ കുത്തിയിരിപ്പ് സമരം ആരംഭിച്ചു. ഏഴുമാസം മുമ്പാണ് പെരിയവാര ചോലമല ഡിവിഷനില്‍ താമസിക്കുന്ന എം ഗണേഷന്‍ മൂന്നാര്‍ സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ കിച്ചന്‍മേട്ടി തസ്തികയില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ ജോലിയില്‍ പ്രവേശിച്ചത്. മൂന്നുമാസത്തെ ശമ്പളം ക്യത്യമായി സര്‍ക്കാര്‍ നല്‍കുകയും ചെയ്തു. എന്നാല്‍ ബാക്കിയുള്ള നാലുമാസത്തെ ശബളം നല്‍കാന്‍ അധികൃതര്‍ തയ്യാറായില്ല. ഇതിനിടെ ഒഴിവിലേക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നിന്നും മറ്റൊരാളെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. ഇതോടെ ഗണേഷന്റെ ജോലി നഷ്ടപ്പെടുകയും ചെയ്തു.

നാലുമാസത്തെ ശമ്പള കുടിശ്ശിക നല്‍കണമെന്ന് ആവശ്യപ്പെട്ട് വിനോദസഞ്ചാര വകുപ്പിനും ദേവികുളം സബ് കളക്ടര്‍ക്കും പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ഇതോടെയാണ് അതിഥി മന്ദിരത്തിന് മുമ്പില്‍ യുവാവ് കുത്തിയിരിപ്പ് സമരം ആരംഭിച്ചത്. ഒരുമാസത്തിനുള്ളില്‍ പണം നല്‍കുന്നതിന് നടപടി സ്വീകരിക്കാമെന്ന മാനേജറുടെ ഉറപ്പിനെ തുര്‍ന്നാണ് യുവാവ് താല്‍കാലികമായി സമരം അവസാനിപ്പിച്ചത്. പണം ലഭിച്ചില്ലെങ്കില്‍ വീണ്ടും സമരം നടത്തുമെന്ന് പോലീസിന്റെ സാന്നിധ്യത്തില്‍ നടത്തില്‍ ചര്‍ച്ചയില്‍ യുവാവ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...